നന്ദി വീണ്ടും വരുക
എന്റെ വരികളിലേക്കും
എന്നിലേക്കും
ഇറങ്ങുന്നുണ്ടെങ്കിൽ
ഓർക്കുക അവ എന്റേതല്ല …
ചിലർ ചവച്ചുതുപ്പിയതും
ചിലർ നെഞ്ചിൽ നിറച്ചതും
പലരാൽ മുറിപ്പെട്ടതും
ചിലർ മരുന്നായതും
ചിലപ്പോഴൊക്കെ സ്വയം
വെറുക്കപ്പെട്ടതും ..
ഇടക്കിഷ്ടപ്പെട്ടു സ്വയം
ഉമ്മവെക്കുന്നതുമാണ് …
മുറിപ്പാടുകളുടെയും
ചുംബനങ്ങളുടേയും
ഒരുപാടടയാളങ്ങൾ
കണ്ടുമുട്ടിയേക്കാം ..
ഒരുപാടിടവഴികളും
കാടുകളും കടലും
ആകാശവും കണ്ടേക്കാം ..
കാഴ്ചക്കാരായി മാത്രം
വന്നു നിന്നു കണ്ടു
അറിഞ്ഞു പോവുക ..
ഒന്നുമെന്റെ സ്വന്തമല്ല
ഞാനും ….

സുധീർതൊട്ടിയൻ മുല്ല

By ivayana

Leave a Reply

Your email address will not be published. Required fields are marked *