പിഞ്ചു പൈതങ്ങൾ പഠിക്കും പള്ളിക്കൂട-
പിന്നാംപുറത്തിലൂടെത്തി യുദ്ധവെറി
പിഞ്ചുശരീരങ്ങൾ ചിന്നിച്ചിതറവേ..
പിന്നെയും ബോംബുവർഷിപ്പൂ കാപാലികർ

ആറ്റംബോബയ്യായിരത്തിന്മേലുള്ളവൻ
ആറ്റംബോംബൊന്ന് മറ്റാരേലും നിർമ്മിച്ചാൽ
ബോംബു പൊട്ടുംപോലെ നെഞ്ചിടിപ്പെന്തിനായ്?

ബോധമില്ലത്ത യുദ്ധവെറിയെന്തിനായ്!
അന്ധംവിട്ടോർ ഭൂവിലെന്തും ചെയ്താലോ
അന്ധകാരത്തിലീയവനിയമരും
ഒന്നുമേ നേടില്ല യുദ്ധവെറി പൂണ്ടോൻ

ഒത്തിരി വെന്തകബന്ധങ്ങളല്ലാതെ
പശ്ചിമേഷ്യയിൽ ഫണം വിരിച്ചാടുന്നു
പന്നക നീചന്മാർ വിഷം തുപ്പുന്നു
കരയിലും കടലിലും വായുവിലും

കരിനാഗ കാളകൂടം നിറയുന്നു!
യുദ്ധമിതെന്തിനെന്നാർക്കുമറിയില്ല
യുദ്ധവെറിയന്മാർക്കൊട്ടുമറിയില്ല
യുദ്ധം തെറിപ്പിക്കും നിന്നധികാരവും

യുക്തിയും ബുദ്ധിയുമെളുതാ ശിരസ്സും!
ഒരുവിരൽ തുമ്പാൽ ഭൂമിയില്ലാതാക്കൻ
ഒരു സാത്താൻ ബോംബുമുണ്ടാകുമീ ഭൂവിൽ
ഒരുമാത്ര ശ്വാസമെടുക്കും മുമ്പഹോ

ഒരുപിടി ചാരമായീധാത്രി മാറും!
ബോംബുരണ്ടെണ്ണം വിഴുങ്ങിടൂ നിന്നുടെ
ബോധരഹിത ശിരസ്സിൽ വെളിവാകാൻ
പള്ളിക്കൂടങ്ങളിൽ ബോബ് വർഷിക്കുന്നവൻ
പണ്ടാരമടങ്ങുവാൻ പ്രകൃതീ കനിയുക..

മംഗളൻ കുണ്ടറ

By ivayana

Leave a Reply

Your email address will not be published. Required fields are marked *