മറവിക്കുമപ്പുറം
മായാതെ നിൽക്കുമൊരു
മാന്ത്രികലോകമുണ്ടോ
ഇന്നീ പ്രപഞ്ചത്തിൽ .?
നിറങ്ങളില്ലാതെ
നിഴലുകൾ
മാടി വിളിക്കുന്നെന്നെ.
നിറവയറുമായ്
ഇനിയുമേറെദൂരം
താണ്ടിടുവാൻ
ത്രാണിയെനിക്കില്ല.
വയറൊഴിഞ്ഞെൻ
കൺമണിക്ക്
വയറു നിറയുവോളം
അമൃതൂട്ടിയുറക്കേണം.
ഭൂമിതൻ മടിത്തട്ടിൽ
കിടത്തി ഇരുളിൻ്റെ
മറവിൽ മറയുവോളം
ഇരുകരങ്ങളും
താങ്ങുമെന്നുദരം.
പച്ച മാംസത്തിനായ്
കാത്തിരിക്കും
കഴുകന്മാർക്കിരയാകും മുന്നേ
നിൻ മിഴി തുറക്കരുതെ…
തിരികെ വരും
അമ്മയാ നേരം.
നിനക്കു തണലേകാതെ
പോയിടുന്നീയമ്മയെ
ശപിച്ചിടരുതേയൊരിക്കലും.
അകലെ ആഴിയിലടിത്തട്ടിൽ
അകപ്പെടും മുമ്പേ
അമ്മതൻ കണ്ണുനീരിൽ
മുക്കി കൊല്ലുമാ
കഴുകന്മാരെയത്രയും.
നാളെയെൻ കൺമണിക്ക്
കണ്ണീരിറ്റിടാതെ
ജീവിച്ചിടേണമീ മണ്ണിൽ…..!!

പി.കെ.രവി

By ivayana

Leave a Reply

Your email address will not be published. Required fields are marked *