രചന : പ്രസീദ.എം.എൻ. ദേവു ✍
തടയാനാവില്ല,,
പാലു ചുരത്തുന്ന ..
മുലക്കണ്ണുകളെ,,
ചുറ്റി പിടിക്കുന്ന ..
ഇലവള്ളികളെ,,
കുത്തിയൊലിക്കുന്ന…
ജലസ്പർശങ്ങളെ,,,
വെള്ളിടി വെട്ടും പെയ്യും മഴയെ,,
പൂവിനെ ഉണർത്തുന്ന കാറ്റിനെ,,
മലയിടുക്കിന്റെ ഗുഹാതുരതയെ,,
ആളി കത്തുന്ന തീയിനെ,,
അടയിരിക്കുന്ന അമ്മകിളിയെ,,
പെണ്ണിന്റെ വിയർപ്പു ഗന്ധികളെ,,
ആണുടലിന്റെ അടക്കി പിടുത്തങ്ങളെ,
മണ്ണിലെ വേരിറക്കങ്ങളെ,
സൂര്യന്റെ വെളിച്ചത്തെ,,
മണൽകാടിന്റെ പൊള്ളിച്ചയെ,,
പേറ്റുനോവിന്റെ കുത്തൊഴുക്കിനെ,,
തടയാനാവില്ല,,,
പെണ്ണിന്നിവളുടെ
പ്രണയ കടലിനെ,,
തടയാനാവില്ല
ഓർമ്മകളുടെ
ഒറ്റ രാത്രിയുടെ
സുഖസുഷുപ്തിയെ,,
തടയാനാവില്ല
വിരൽ മുറിച്ചൊഴുകുന്ന
കവിതയെ,,
അവളുടെ അടിയൊഴുക്കളെ,,
അവളുടെ നഗ്നതയെ,,
അവളുടെ ഉൾക്കാമ്പുകളെ,,
അവളിലെ നിന്നെ,,
