‘ഗൂഗിൾ ജെമിനി നാനോ ബനാന’ എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡാണ്. ത്രീഡി മോഡലും ചെറുപ്രതിമയും ഉണ്ടാക്കുന്ന ട്രെൻഡ് അടുത്തിടെ ഉണ്ടായതാണ്. ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ ടൂളായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് സൃഷ്ടിച്ച ഈ 3D ഫിഗറൈനുകൾക്കാണ് ഓൺലൈൻ സമൂഹം ‘നാനോ ബനാന’ എന്ന് പേരിട്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ എല്ലാവരും ഇത്തരം ചിത്രങ്ങൾ പങ്കുവെക്കുന്ന തിരക്കിലാണ്. എല്ലാക്കാലത്തെയുംപോലെ ഇത്തരം സോഷ്യൽമീഡിയ ട്രെൻഡുകൾ എത്ര സുരക്ഷിതമാണെന്ന ചിന്ത ഇപ്പോൾ ഉയരുന്നുണ്ട്.

ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഐപിഎസ് ഉദ്യോഗസ്ഥനായ വി സി സജ്ജനർ. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോഴും ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കണം. ഹൈപ്പർ റിയലിസ്റ്റിക് ദൃശ്യങ്ങൾ സൃഷ്ടിച്ച് പലരും രസകരമായി ഈ ട്രെൻഡിനൊപ്പം ചേരുന്നുണ്ടെങ്കിലും, വ്യാജ വെബ്‌സൈറ്റുകളുടെയോ അംഗീകാരമില്ലാത്ത ആപ്ലിക്കേഷനുകളുടെയോ കെണിയിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് .

എഐ സാരി ചിത്രങ്ങൾ💦
ഇതിനൊപ്പം നാനോ ബനാന ഇമേജ് ജനറേറ്റർ ടൂൾവഴി ഉണ്ടായ മറ്റൊരു ട്രെൻഡാണ് എഐ സാരി ചിത്രങ്ങൾ. പെൺകുട്ടികൾ അവരുടെ ചിത്രം നൽകുമ്പോൾ നാനോ ബനാന ഇമേജ് ജനറേറ്റർ ടൂൾ കൗതുകകരവും ഭംഗിയുള്ളതുമായ സാരി ചിത്രങ്ങളാക്കി അവ തിരികെ തരും. ഗൂഗിൾ ജെമിനി നാനോ ബനാന ടൂൾ വഴി കാർട്ടൂൺ ഛായയുള്ള, വിടർന്ന കണ്ണുകളും തിളങ്ങുന്ന ചർമ്മവുമുള്ള ആളുകളായാണ് അവതരിപ്പിക്കുക.
ഗൂഗിൾ, ഓപ്പൺ എഐ പോലുള്ള ടെക്ക് കമ്പനികൾ ഉപഭോക്താക്കൾ അപ്‌ലോഡ് ചെയ്യുന്ന കണ്ടന്റുകൾ സംരക്ഷിക്കാൻ നടപടിയെടുക്കാറുണ്ടെങ്കിലും അവ മറ്റിടങ്ങളിൽ പങ്കുവയ്‌ക്കുമ്പോൾ നമ്മുടെ തന്നെ സുരക്ഷാ മാനദണ്ഡങ്ങളാണ് ശ്രദ്ധിക്കേണ്ടത്. തന്റെ ചിത്രമോ മറ്റോ തെറ്റായി ഉപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്നോ, അനുമതിയില്ലാതെ അവയിൽ മാറ്റം വരുത്താമോ എന്നോ തെറ്റായ വിവരം നൽകി പങ്കുവയ്‌ക്കപ്പെടുമോ എന്നെല്ലാം അറിഞ്ഞ് തീരുമാനമെടുക്കേണ്ടത് വ്യക്തികൾ തന്നെയാണ്.

എഐ വഴി സൃഷ്‌ടിച്ചെടുത്ത ചിത്രങ്ങൾ കണ്ടാൽ ഒറിജിനൽ ആണോ എന്ന് സംശയം തോന്നുന്നത് സാധാരണമാണ്. അത്തരം ഫോട്ടോകൾ ഡീപ്‌ഫേക്കിന് സാദ്ധ്യത ഏറെയാണെങ്കിലും ഗൂഗിൾ ഡീപ്‌മൈൻഡിലെ SynthID ഡിജിറ്റൽ വാട്ടർമാർക്ക് ഇവയിലുണ്ടാകും. ഇത് സാധാരണ നോക്കുമ്പോൾ കാണില്ലെങ്കിലും പ്രത്യേക ഡിറ്റ‌ക്‌ഷൻ ടൂളുകൾ ഉപയോഗിച്ച് പരിശോധിച്ചാൽ അത്തരം ചിത്രങ്ങൾ എഐ നിർമ്മിതമാണെന്ന് തിരിച്ചറിയാൻ കഴിയും. ഇത് വ്യക്തികൾക്കും വിവിധ പ്ളാറ്റ്‌ഫോമുകൾക്കും ചിത്രത്തിന്റെ ആധികാരികത ഉറപ്പിക്കാൻ സഹായിക്കും.
എന്നാൽ ടാറ്റ്‌ലർ ഏഷ്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഡിജിറ്റൽ വാട്ടർമാർക്ക് പരിശോധനക്കുള്ള ഡിറ്റക്ഷൻ ടൂൾ പൊതുസമൂഹത്തിൽ ലഭ്യമല്ലാത്തതിനാൽ എല്ലാവർക്കും ചിത്രങ്ങളുടെ ആധികാരികത ഉറപ്പിക്കാൻ കഴിയില്ല എന്നാണ്. എന്നാൽ എഐ ഡിറ്റക്ഷൻ സ്റ്റാർട്ടപ്പ് ആയ റിയാലിറ്റി ഡിഫന്ററിന്റെ സിഇഒ ബെൻ കോൾമാൻ പറയുന്നതനുസരിച്ച് അത് അറിവുള്ളവർക്ക്‌ എളുപ്പത്തിൽ വ്യാജമായി നിർമ്മിക്കാൻ കഴിയും. നീക്കം ചെയ്യാനും, മായ്‌ചുകളയാനും കഴിയും. അതിനാൽ അതിനെ വിശ്വാസത്തിലെടുക്കുക പ്രയാസമാണ്. എഐ നിർമ്മിതമെന്നറിയാൻ വാട്ടർമാർക്കിംഗ് സഹായിക്കുമെങ്കിലും അത് മാത്രമാണ് മികച്ച വഴിയെന്ന് കരുതാനാകില്ല എന്നാണ് മറ്റുചില വിദഗ്ദ്ധർ പറയുന്നത്.

ഫോട്ടോകൾ സുരക്ഷിതമാക്കാൻ: 💌
എന്ത് അപ്‌ലോഡ് ചെയ്യണം എന്ന് സ്വയം തീരുമാനിക്കുക: നാം നൽകുന്ന ചിത്രത്തിനനുസരിച്ചുള്ള സുരക്ഷ മാത്രമേ എഐ ടൂൾ ചിത്രങ്ങൾക്ക് നൽകാനാകൂ. തികച്ചും വ്യക്തിപരമായതും, സ്വകാര്യവുമായ ചിത്രങ്ങൾ എഐക്ക് നൽകാതിരിക്കുകയാണ് ആദ്യം വേണ്ടത്.
വിവരങ്ങൾ മറയ്‌ക്കുക: ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുംമുൻപ് ലൊക്കേഷൻ ടാഗ്, ഡിവൈസ് ഇൻഫർമേഷൻ എന്നിവയൊക്കെ വരുന്നത് ഓഫ് ചെയ്യുക. അനാവശ്യമായി വിവരങ്ങൾ ചോർത്തുന്നത് ഇതിലൂടെ തടയാൻ സാധിക്കും.
പ്രൈവസി സെറ്റിംഗ്‌സ്: ഏത് സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോമിലായാലും സ്വകാര്യത പരമാവധി സംരക്ഷിക്കുന്ന പ്രൈവസി സെറ്റിംഗ്‌സ് നൽകുക. ചിത്രങ്ങൾ ആർക്കെല്ലാം കാണാം എന്ന് തീരുമാനിക്കുക. അതുവഴി അവ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നത് തടയാനാകും. ഒരു ചിത്രം പബ്ളിക്കായി ഷെയർ ചെയ്യും മുൻപ് അത് മറ്റൊരാൾക്ക് സേവ് ചെയ്യാമെന്നും എഡിറ്റ് ചെയ്യപ്പെടാമെന്നുമെല്ലാം മനസിലാക്കി വേണം ചെയ്യാൻ. അപ്‌ലോഡ് ചെയ്യും മുൻപ് ചിത്രത്തിന്റെ ഒറിജിനൽ ബാക്ക്‌അപ്പ് ആയി സേവ് ചെയ്‌ത് വയ്‌ക്കുകയും വേണം. ഇത് ഭാവിയിൽ പ്രശ്‌നങ്ങളൊഴിവാക്കാൻ സഹായിക്കും.

നാനോ ബനാന💦
ഗൂഗിളിന്റെ എഐ മോഡലായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് ചിത്രങ്ങളെ അതിമനോഹരമായ 3D ഫിഗറൈനുകളാക്കി മാറ്റുന്ന പ്രക്രിയയെയാണ് നാനോ ബനാന എന്ന് വിശേഷിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഒരു പുതിയ സാങ്കേതികവിദ്യക്ക് ഇന്റർനെറ്റ് സമൂഹം നൽകിയ ഒരു വിളിപ്പേരാണിത്.
ഈ ട്രെൻഡ് വളരെ വേഗത്തിൽ വ്യാപിക്കാൻ കാരണം, ഇതിൻ്റെ ലളിതമായ ഉപയോഗവും ആകർഷകമായ ഫലങ്ങളുമാണ്. ഇൻഫ്ലുവൻസർമാർ, കണ്ടന്റ് ക്രിയേറ്റർമാർ, രാഷ്ട്രീയ നേതാക്കൾ, സാധാരണ ഉപയോക്താക്കൾ എന്നിവരെല്ലാം തങ്ങളുടെ നാനോ ബനാനകൾ ടിക് ടോക്, ഇൻസ്റ്റാഗ്രാം, എക്‌സ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതോടെ ഈ ട്രെൻഡ് നിമിഷ നേരം കൊണ്ട് പ്രചാരം നേടി. ഇന്ത്യയില്‍ ആപ്പിള്‍ ആപ്പ്‌സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ഗൂഗിള്‍ ജെമിനി എഐ ചാറ്റ്‌ബോട്ട് ആപ്പ് ഒന്നാമതെത്തി.

യുഎസിലെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ സൗജന്യ ആപ്പുകളില്‍ ഒന്നാമതാണ് ജെമിനിയുടെ ഐഫോണ്‍ ആപ്പ്. കാനഡയിലും യുകെയിലും ജെമിനി രണ്ടാമതാണ്. കഴിഞ്ഞമാസം പുറത്തിറങ്ങിയ നാനോ ബനാന എഐ മോഡലില്‍ ഇതിനകം 50 കോടിയിലേറെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 26 നും സെപ്റ്റംബര്‍ 9 നും ഇടയില്‍ ജെമിനി ആപ്പിള്‍ 2.5 കോടി പുതിയ ഉപഭോക്താക്കളെ ലഭിക്കുകയും ചെയ്തു. ആഗോളതലത്തില്‍ ഹിറ്റായി നിലനിന്നിരുന്ന ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ചുകൊണ്ടാണ് ജെമിനിയുടെ മുന്നേറ്റം. ഇതിന് മുമ്പ് ചൈനീസ് ചാറ്റ്‌ബോട്ടായ ഡീപ്പ്‌സീക്കാണ് ഓപ്പണ്‍ എഐയ്ക്ക് വെല്ലുവിളിയായത്.
വൈറല്‍ ട്രെന്‍ഡുകളിലൂടെ എഐ ആപ്പുകളുടെ സ്വീകാര്യത എങ്ങനെ വര്‍ധിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ജെമിനിയുടെ സമീപകാല മുന്നേറ്റം. ഈ വര്‍ഷം ആദ്യം ചാറ്റ് ജിപിടിയിലും സമാനമായ ട്രെന്‍ഡുണ്ടായിരുന്നു. അന്ന് ചാറ്റ് ജിപിടിയില്‍ നിര്‍മിച്ച ഗിബ്ലി ചിത്രങ്ങള്‍ ജനപ്രിയമാവുകയും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.
നിങ്ങളുടെ ഒന്നോ അതിലധികമോ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത്, നിങ്ങളുടെ യഥാര്‍ത്ഥ മുഖത്തോടുകൂടിയ ആകര്‍ഷകമായ ചിത്രങ്ങള്‍ ഇഷ്ടാനുസരണം നിര്‍മിക്കാമെന്നതാണ് ഗൂഗിള്‍ നാനോ ബനാനയുടെ സ്വീകാര്യത വര്‍ധിപ്പിച്ചത്. നാനോ ബനാനയില്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രോംറ്റുകള്‍ക്കായി ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നവരുമുണ്ട്.

നാനോ ബനാനയില്‍ സൗജന്യമായി ദിവസം 100 ചിത്രങ്ങള്‍ നിര്‍മിക്കാം. ജെമിനി എഐ പ്രോ, അള്‍ട്രാ വരിക്കാര്‍ ആണെങ്കില്‍ 1000 ചിത്രങ്ങള്‍ നിര്‍മിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും. ചാറ്റ് ജിപിയിലേതിനേക്കാള്‍ വേഗത്തില്‍ ജെമിനി ചിത്രങ്ങള്‍ നിര്‍മിച്ചുനല്‍കുമെന്ന സവിശേഷതയുമുണ്ട്.
റഫറന്‍സ് ചിത്രങ്ങള്‍ക്കൊപ്പം പ്രോംപ്റ്റുകള്‍ നല്‍കിയോ, അല്ലെങ്കില്‍ പ്രോംപ്റ്റുകള്‍ മാത്രം നല്‍കിയോ ഇതില്‍ ചിത്രങ്ങള്‍ നിര്‍മിക്കാം. ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തുകയും ചെയ്യാം. വളരെ ലളിതമായ ഈ പ്രക്രിയയിലൂടെ ആർക്കും സ്വന്തമായി ഒരു നാനോ ബനാന ഫിഗറൈൻ ഉണ്ടാക്കാം.

അതിന് ഗൂഗിൾ എഐ സ്റ്റുഡിയോ തുറക്കുക:
ജെമിനി ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് ഗൂഗിൾ എഐ സ്റ്റുഡിയോയിലേക്ക് നേരിട്ട് പ്രവേശിക്കാം.
ഇഷ്ട രീതി തിരഞ്ഞെടുക്കുക: ചിത്രം + നിർദ്ദേശം (Photo + Prompt) അല്ലെങ്കിൽ നിർദ്ദേശം മാത്രം (Prompt only) എന്നിങ്ങനെ രണ്ട് വഴികളുണ്ട്. ഇതിൽ ചിത്രം + നിർദ്ദേശം എന്ന രീതിയാണ് കൂടുതൽ ഫലപ്രദം. നിങ്ങൾ ഫിഗറൈൻ ആക്കാൻ ആഗ്രഹിക്കുന്ന ചിത്രം അപ്‌ലോഡ് ചെയ്യുക. അതിനുശേഷം ആ ചിത്രം എങ്ങനെ ഫിഗറൈനായി മാറണമെന്ന് നിർദ്ദേശിക്കുന്ന പ്രോംപ്റ്റ് നൽകുക.
Eg പ്രോംപ്റ്റ്:
Create a 1/7 scale commercialized figurine of the characters in the picture, in a realistic style, in a real environment. The figurine is placed on a computer desk. The figurine has a round transparent acrylic base, with no text on the base. The content on the computer screen is a 3D modeling process of this figurine. Next to the computer screen is a toy packaging box, designed in a style reminiscent of high-quality collectible figures, printed with original artwork. The packaging features two-dimensional flat illustrations.
16-ബിറ്റ് ആർട്ട് പ്രോംപ്റ്റ്
ചിത്രങ്ങൾ 16-ബിറ്റ് വീഡിയോ ഗെയിം കഥാപാത്രങ്ങളാക്കി മാറ്റാം:
First, upload an image. Then type
reimagine me as a 16-Bit Video Game character and put me in a 2D 16-bit platform video game.
ഇനി നിങ്ങൾ നൽകിയ പ്രോംപ്റ്റിന് അനുസരിച്ച് ജെമിനി 2.5 ഫ്ലാഷ് ഇമേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചിത്രം ഒരു മനോഹരമായ 3D ഫിഗറൈൻ ആക്കി മാറ്റും.

By ivayana

Leave a Reply

Your email address will not be published. Required fields are marked *