രചന : ദിവാകരൻ പി കെ. ✍️
ആമുഖം: ചില മുഖങ്ങൾ വെറുമൊരു കാഴ്ചയല്ല, അതൊരു ചരിത്രമാണ്. മകം പിറന്ന പെണ്ണിന് ഐശ്വര്യമുണ്ടാകുമെന്ന് പഴമക്കാർ പറയും. എന്നാൽ ചിങ്ങപുരത്തെ ആ തറവാട്ടിൽ മകം നക്ഷത്രത്തിൽ പിറന്ന സവിത യുടെ ജീവിതം, ചതിയുടെയും അധികാരത്തിന്റെയും ഇരുൾവഴികളിലൂടെയാണ് സഞ്ചരിച്ചത്.
വിധി അവളെ ഒരു റെയിൽവേ പ്ലാറ്റ്‌ഫോമിലെ അഴുക്കിലേക്ക് വലിച്ചെറിഞ്ഞപ്പോൾ, അവിടെ നിന്നാണ് നീതിയുടെ ഒരു പുതിയ അധ്യായം ആരംഭിക്കുന്നത്. ഒരു ക്യാമറക്കണ്ണും ഒരു പെണ്ണിന്റെ കണ്ണുനീരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണിത്.
ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്ന വരുമായോ
മരണ പ്പെട്ടവരോ ആരുമായും ഒരു ബന്ധവുമില്ല.
റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ ഉച്ചവെയിലിന്റെ ആലസ്യം പടർന്നിരുന്നു. തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി, അങ്ങേയറ്റത്തെ മരബെഞ്ചിൽ ശേഖരൻ തമ്പി ഇരുന്നു.
ലോകം അറിയുന്ന ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ ശേഖർ അവിടെ ഇരിക്കുന്നത് ആരും തിരിച്ചറിഞ്ഞില്ല. അയാളുടെ ഉള്ളിൽ ഒരുതരം അക്ഷമ പുകയുന്നുണ്ടായിരുന്നു. പെട്ടെന്ന് അയാളുടെ ഫോൺ ശബ്ദിച്ചു. ന്യൂസ് ഡെസ്കിൽ നിന്നാണ്.
“സാർ… ‘തെരുവിലെ ബാല്യം’ എന്ന ഫീച്ചറിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. ശേഖർ തമ്പിയുടെ ഒരു ക്ലിക്ക് ഇല്ലാതെ ഈ സ്പെഷ്യൽ എഡിഷൻ ഇറക്കില്ലെന്ന് ചീഫ് എഡിറ്റർക്ക് നിർബന്ധമുണ്ട്.”
ശേഖർ അല്പം അസ്വസ്ഥതയോടെ മറുപടി നൽകി
“ഞാൻ അയക്കാം. പക്ഷെ എന്റെ ക്യാമറക്കണ്ണിൽ ഉടക്കുന്ന ദൃശ്യത്തിന് ഒരു ജീവനുണ്ടാകണം.എന്നത്എനിക്കു നിർബന്ധ മാണ് “
ഫോൺ കട്ട് ചെയ്തതും അയാളുടെ ശ്രദ്ധ ദൂരെയുള്ള ഒരു തൂണിന് മറവിൽ നിൽക്കുന്ന ആറുവയസ്സുകാരനിൽ പതിഞ്ഞു. പാറിപ്പറന്ന മുടിയും തീക്ഷ്ണതയുള്ള കണ്ണുകളുമുള്ള ആ കുട്ടി ലോകത്തോടുള്ള വലിയൊരു ചോദ്യം പോലെ അവിടെ നിന്നു. താൻ തേടി നടന്ന ആ ‘വിഷയം’ ഇതാ തന്റെ മുന്നിൽ! കുട്ടിയുടെ ദൃശ്യങ്ങൾ പകർത്തുമ്പോഴാണ് തൊട്ടടുത്ത് ഇരിക്കുന്ന ആ സ്ത്രീയെ അയാൾ കണ്ടത്. മുഷിഞ്ഞു നാറിയ വസ്ത്രം, വിഭ്രാന്തിയോടെയുള്ള സംസാരം. എങ്കിലും ആ നൽപ്പത് വയസ്സുകാരിയുടെ മുഖത്ത് ഇപ്പോഴുംമായാത്തഒരുസൗന്ദര്യമുണ്ടായിരുന്നു.
അപ്പോഴാണ് സ്റ്റേഷൻ മാസ്റ്റർ അങ്ങോട്ട് വന്നത്.
ശേഖർ സാറല്ലേ സാറിനെ ഡൽഹിയിൽ വച്ചേ അറിയാം താങ്കളുടെ വിവാദമായ ഒട്ടേറെ ആർട്ടിക്ക് ൾ ഞാൻ വായിച്ചിട്ടുണ്ട്.
ശേഖറിനെ തിരിച്ചറിഞ്ഞ അദ്ദേഹം ആ സ്ത്രീയെ ചൂണ്ടി വേദനയോടെ പറഞ്ഞു:
“അതൊരു വലിയ കഥയാണ് സാർ. പഴയ മുഖ്യമന്ത്രിയുടെ മന്ത്രിസഭയെ വരെ തകിടം മറിച്ച ലൈംഗിക ആരോപണക്കേസിലെ അതിജീവിതയാണ് ഇവർ. ഒരുകാലത്ത് കേരളം മുഴുവൻ ചർച്ച ചെയ്തവൾ!”
ശേഖറിന്റെ ഉള്ളിൽ ഒരു നടുക്കം പാഞ്ഞു. അയാൾ ആ സ്ത്രീയുടെ കണ്ണുകളിലെ ശൂന്യതയും തകർന്നടിഞ്ഞ ആത്മവിശ്വാസവും തന്റെ ലെൻസിലൂടെ ഒപ്പിയെടുത്തു.
ശേഖറി നെ സ്റ്റേഷൻ മാസ്റ്ററു ടെ മുറിയിലേക്ക്
ക്ഷണിച്ചു. സാർ നിങ്ങളെ ആൾക്കാർ തിരിച്ചറിഞ്ഞാൽഇവിടെ തിരക്ക് കൂടും .
മുറിക്കുള്ളിലെത്തിയപ്പോൾ സ്റ്റേഷൻ മാസ്റ്റർ പഴയ പത്രത്താളുകൾ ശേഖറിന്റെ മുന്നിൽ നിരത്തി.
ചിങ്ങപുരത്തെ മകം നക്ഷത്രത്തിൽ പിറന്ന ഐശ്വര്യവതിയായ സവിത യായിരുന്നു അവൾ. വിശ്വനാഥന്റെയും വിലാസിനിയുടെയും ഏക മകൾ.സ്റ്റേഷൻ മാസ്റ്റർ പറഞ്ഞുകൊണ്ടിരിക്കുമ്പോൽ തന്നെ ശേഖർ തന്റെ ലാപ് ടോപ്പിൽനിന്ന് ആർക്കോക്കോ യൊ തിരക്കിട്ട മെയിൽ അയച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു .
അവളുടെ തകർച്ചയ്ക്ക് കാരണം അവളുടെ കാമുകൻ വിനയനായിരുന്നു. സ്നേഹം ഒരു ആയുധമാക്കി മാറ്റി കൂടെക്കൂടിയ അവൻ, അവളുടെ സ്വപ്നങ്ങളെ ഓരോന്നായി പിച്ചിച്ചീന്തി. ഒരു വലിയ താരമാക്കാംഎന്ന് പറഞ്ഞു വിശ്വസിപ്പിച്ചഅവളെഓരോരുത്തർക്കായികാഴ്ചവെക്കുകയായിരുന്നു’.
സിനിമയിലെ അവസരങ്ങൾക്കായി അയാൾ അവളെ ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥരിലേക്കും, ഒടുവിൽ മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങളിലേക്കും എത്തിച്ചു. കാര്യങ്ങൾ വിവാദമായപ്പോൾ വിനയൻ അവളെ കൈയൊഴിഞ്ഞു. നീ നിന്റെ ഇഷ്ടപ്രകാരമല്ലേ ഇതൊക്കെ ചെയ്തത്എന്ന മട്ടിലുള്ള ക്രൂരമായ വാക്കുകൾ കൊണ്ട് അവളെ ഒറ്റപ്പെടുത്തി. കൂടെപ്പിറപ്പായി ആ ആറുവയസ്സുകാരനുമായി പിന്നീട് അലച്ചിലായിരുന്നു ഒരുനേരത്തെഅന്നത്തിനായി റെയിൽവേ സ്റ്റേഷന്റെ പുറംപോക്ക് സ്ഥലങ്ങളിൽ അവളുടെ ശരീരം വിറ്റു എല്ലാം തന്റെ കുഞ്ഞിന് വേണ്ടി പക്ഷെ ക്രമേ ണ അവളുടെ മനോനിലതെറ്റി ഇപ്പോ ആരെങ്കിലും കൊടുക്കുന്ന വല്ലതും കഴിച്ച് ഇവിടെ കഴിയുന്നു ഞാൻ ഒന്നും പറയാറില്ല കാരണം ആരോഗ്യം നശിച്ചെങ്കിലും ഇപ്പോഴും കഴുകൻ കണ്ണുമായി അവളെ വട്ടമിട്ടു കൊണ്ട് രാത്രിയിൽ ഉപദ്രവിക്കാൻചിലർ വരുന്നുണ്ട്.അത് കണ്ടുകൊണ്ട് എങ്ങിനെ ഇവരെ ഇവിടുന്ന് പറഞ്ഞു വിടും.
“സാർ വിലപ്പെട്ട ഇൻഫർമേഷൻ തന്നതിൽ നന്ദി ഡൽഹിയിൽ വരുമ്പോൾ വിളിക്കണം
ഞാൻ ഇന്ന് വൈകിട്ട് ഡൽഹിക്ക് പറക്കും,” ശേഖർ ഉറച്ച സ്വരത്തിൽ പറഞ്ഞു.
പിറ്റേന്ന് ലോകം ഉണർന്നത് ചാനലുകളിലെ ബ്രേക്കിംഗ് ന്യൂസ് കണ്ടുകൊണ്ടാണ്. പത്രങ്ങളിൽ വലിയ തലക്കെട്ടുകൾ നിരന്നു
‘സവിത യുടെ കേസ് പുനരന്വേഷണത്തിന്കോടതിയുടെഉത്തരവ്’
സവിത യുടെ കഥ ജനങ്ങൾ അറിഞ്ഞു. സുപ്രീം കോടതി സ്വമേധയാ ഇടപെട്ടു. പ്രസിഡന്റിന്റെ ശക്തമായ താക്കീത് ഗവൺമെന്റിന് ലഭിച്ചു: “48 മണിക്കൂറിനുള്ളിൽ ആ സ്ത്രീയെയും കുട്ടിയെയും പുനരധിവസിപ്പിക്കണം!”
അതേസമയം, നഗരത്തിലെ ഒരു പ്രധാന ജംഗ്ഷനിൽ വിനയന്റെ ആഡംബര കാർ ചാനൽ ക്യാമറകൾ വളഞ്ഞു. മൈക്കുകളും ക്യാമറകളുമായി റിപ്പോർട്ടർമാർ പാഞ്ഞടുത്തു. വിയർത്തു കുളിച്ച വിനയൻ ഗ്ലാസ് താഴ്ത്താൻ വിസമ്മതിച്ചു. കൈവിലങ്ങുമായി ജയിലിലേക്ക് നടക്കുമ്പോൾ വിനയന്റെ മുഖത്തെ ആ അഹങ്കാരം ഭയത്തിന് വഴിമാറിയിരുന്നു. ഒരുകാലത്ത് വർഷയുടെ കണ്ണുനീരിൽ ആനന്ദം കണ്ടെത്തിയ അവൻ, ഇന്ന് ലോകത്തിന് മുന്നിൽ വെറുമൊരു കുറ്റവാളിയായി തലകുനിച്ചു നിൽക്കുന്നു.
ഡൽഹിയിലെ തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഇരുന്ന് രാജ ശേഖരൻ തമ്പി ടിവി വാർത്തകൾ നിരീക്ഷിച്ചു. അയാൾ പതുക്കെ കണ്ണുകളടച്ചു ആത്മഗതമെന്നോണം പറഞ്ഞു:
“ചിലപ്പോൾ എന്റെ ക്യാമറ വെറുമൊരു യന്ത്രമല്ല, അതൊരു വിധി പ്രസ്താവമാണ്. വേട്ടക്കാർ തോൽക്കുന്നിടത്താണ് യഥാർത്ഥ ഐശ്വര്യം പിറക്കുന്നത്.”
സ്റ്റേഷൻ മാസ്റ്റർ സവിത യുടെ അരികിലെത്തി സാവധാനം പറഞ്ഞു:
“മോളേ, നിനക്ക് ഇനി ഭയപ്പെടാനില്ല. സർക്കാർ നിനക്കും നിന്റെ കുഞ്ഞിനും സുരക്ഷിതമായ ഇടമൊരുക്കിയിട്ടുണ്ട്ഒന്നുകൊണ്ടും വിഷമിക്കേണ്ട “
സവിത തന്റെ മകനെ ചേർത്തുപിടിച്ചു.
കണ്ണുകളിൽ നന്ദി സൂചനഎന്നോണം
സ്റ്റേഷൻ മാസ്റ്ററെ നോക്കി ചിരിച്ചു
അപ്പോൾ അവളുടെ മുഖത്ത് നിഷ്‌ക്കളങ്കമായ
ഭാവം മിന്നി മറഞ്ഞു.
ഇത്രയും കാലം താൻ തളർന്നിരുന്ന ആ പ്ലാറ്റ്‌ഫോമിൽ നിന്നും പുതിയൊരു ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് അവൾ നടന്നുനീങ്ങി. മകം പിറന്ന ആ മങ്കയ്ക്ക് ഇനി ആരുടെയും കാരുണ്യം വേണ്ട, അവൾക്ക് അവളുടെ നീതി കിട്ടിക്കഴിഞ്ഞു.
സന്ദേശം: അധികാരവും പണവും കൊണ്ട് പെണ്ണിനെ ചവിട്ടിമെതിക്കാം എന്ന് കരുതുന്ന വിനയൻമാർ തോൽക്കുന്നിടത്ത്, സത്യവും നീതിയും വിജയിക്കുന്നു.

