മനസ്സിടിഞ്ഞുരുകുന്നൊരുമാവലി
മനസ്സിരുത്തുന്നിതാപാതാളത്തിൽ
മുട്ടുകുത്തിച്ച വാമനനേയോർത്ത്
മുട്ടിനോക്കി തറപ്പറ്റിക്കാനൊരുങ്ങി.
മേളത്തുടികൊട്ടി ഹൃദതാരിലായി
മുരളലോടെ പല്ലുഞറുമ്മുമ്പോൾ
മദിച്ചുണരുന്ന പകയേറുന്നൊരാ
മാനസമാകെപ്രതിജ്ഞാബദ്ധo.
മുടിച്ചൂടാമന്നനാകൈരളിയിൽ
മഹത്വമേറുന്നഭരണത്താലെയാ
മേൽമേലുന്നതിയായൊരുനേരം
മാറ്റൊലിയാകുന്ന രമണീയകം .
മനഃസുഖമോടെ അധികക്കാലം
മണിദീപമാകിയൊരുജ്ജ്വലനം
മനഃസാക്ഷിയോടെമഞ്ജുളമാകെ
മംഗളമരുളുന്നോരികഴ്ത്തലാലെ.
മഹിതാകാരനാംജയശീലനുള്ളിൽ
മഹാബലിയോടുള്ളസൂയയാലെ
മര്യാദക്കേടോടെയികഴ്ത്തുന്നു
മന്നനേയിരപ്പനാക്കാനൊരുങ്ങി.
മനഃപ്പീഢിതമനോരാജ്യത്തിൽ
മാവേലിയോന്നുമനസ്സിരുത്തേ
മഹാശക്തിയോടെതിരിടാനായി
മണ്ഡലമാർന്നൊരുപാർട്ടി വേണം.
മേധാവിയായ വാമനവിപ്രനോ
മൂർഖനാമുന്നത ബൂർഷയല്ലോ
മെല്ലെത്താന്നോരധകൃതനായി
മാറിയതാപരുഷകാരണക്കാരൻ.
മനഃപ്പൂർവ്വമാപാർട്ടിയാഫീസിൽ
മേൽപ്പടിയാനെത്തിയംഗമാകെ
മാവേലിച്ചെങ്കൊടികൈയിലേന്തി
മുദ്രാവാക്യത്തോടെ മുന്നോട്ടായി .
മഹാതെണ്ടിവാമനാമൂർദ്ദാബാദ്
മേലേയേറുംകരിങ്കാലിച്ചതിയനേ
മുഷ്‌ടിയാലിടിച്ചിട്ടസ്തമിപ്പിക്കാൻ
മുഖമുള്ളോരതിശക്തരിവിടുണ്ട്.
മുട്ടാളവിരുതനുവായ്ക്കരിയിടാൻ
മൃഗമാനസനേയികഴ്ത്താനായി
മർത്യരായോരെല്ലാമൊത്തുകൂടി
മാറ്റീടുകയഹന്തയങ്ങൊത്തവണ്ണം.
മെല്ലെമേല്ലെ പ്രതികാരദാഹിയായി
മുഖച്ചിത്രമെല്ലായിടവുംപ്രചരിക്കെ
മാവേലിമന്നനേപ്പിണ്ണതടിയനാക്കി
മുഖം മുട്ടുന്നോരു കുടവയറനാക്കി.
മുന്തിയവയറുമുന്തിയണയ്ച്ചിതാ
മാവേലിയെത്തുന്ന ശ്രാവണമാസം
മന്നന്നേയുണ്ണാമനാംപ്പെരുവയറാൽ
മിണ്ടാതെനടക്കുന്നയുഗ്രനാക്കുന്നു.
മൂലോകപത്രത്തിലീവിധവാർത്തകൾ
മാവേലി കണ്ടിതാ ദുഃഖാർത്തനായി
മാലോകർമുന്നിലാപ്പരിഹാസപാത്രം
മലയാളിത്തരവഴിനിർത്തൂന്നോതുന്നു.
മഹാബലി മടുത്തങ്ങുഹതാശനായി
മലയാളമുച്ചരിക്കാനിഷ്ടപ്പെടാതായി
മഞ്ജുളമാർന്ന പാതാളഭാഷയുമായി
മന്നവേന്ദ്രനോ കഴിച്ചു കൂട്ടാനുറക്കെ.
മങ്ങിയറേറ്റിങ്ങൊന്നുയർത്തുവാൻ
മലയാള ചാനലോ ചർച്ച തുടങ്ങുന്നു
മഹാബലിയേയതിൽപങ്കെടുപ്പിക്കാൻ
മഹാരഥന്മാരെല്ലാവരും പാതാളത്തിൽ .
മഹാബലിയോമുഖംകൊടുക്കാതെ
മിന്നുന്നതാരങ്ങളിളഭ്യരായി മടങ്ങേ
മോഹിച്ചലാഭമൊന്നും കിട്ടാതാകവേ
മന്ദമമാന്തിച്ചവരാത്മഹത്യചെയ്തു.

അഡ്വ: അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *