രചന : കലാകൃക്ഷ്ണൻ പൂഞ്ഞാർ ✍️
ശിലയേ പ്രാണശിലയേ
പലവട്ടം നമിക്കുന്നു
ആഗ്നേയശിലാ ഖണ്ഡമേ
ഒന്നല്ലൊരായിരം വട്ടം
അഖില ഗോളങ്ങളിലും
സുഷുപ്തിയിലാണ്ടിരിക്കും
മൗനമഹാശിലാഗ്നിയേ
ക്ഷേത്രമഹാബിംബങ്ങളേ
നമ്മുടെ ഭാഷണമെന്നും
മൗനസംവേദനങ്ങളീ
ഞാനൊരു വിഘടിതമാം
കല്ലിൻകണ മണുഗാത്രം
ആർഷമഹാമൗനമേ നീ
പറയാതെ പറയുന്ന
ആണവ ചൈതന്യമേ നീ
നീ ശിഷ്യരാക്കുകില്ലാരേം
നീ ഗുരുവാകില്ലെന്നാളും
വഴിതെററിക്കാറില്ലാരെയും
മേൽവായുവും ,കീഴ്വായുവും
ഞെളിപിരി കൊള്ളാറില്ല
ഞാനിരിക്കും നിമിഷത്തിൽ
അവളിരിക്കുമിന്നേരം
അവനിരിക്കുമിന്നേരം
ഹേ !വിഗ്രഹ ചേതനയേ
ഞാനു വരുന്നതിൻ മുന്നം
അവ ,നവളെവിടെയൊ
ഗുരുശിഷ്യ പരമ്പരേം
വെറുതെ വ്യയംചെയ്യുവാൻ
അന്നുമുണ്ടെന്നുമുള്ളതാം
ഗോളങ്ങളിലുമുള്ളതാം
ഞാനൊരു കല്ലിൻകണവും
മഹാമൗന ചൈതന്യമേ
തിരയടിച്ചാലെന്തിനി
മലമറിഞ്ഞാലെന്തിനി
മൗനമഹാസുഷുപ്തിനാം
ശിലയും കലയുമീനാം
ആർഷസനാതനമൗനം
ക്ഷേത്രശിലാതലമൗനം
ശിലയിലലിയുന്നിതാ
എന്നിലെ മൗനാഗ്നിജ്വാല!

