രചന : നൗഷാദ് അറക്കൽ ✍️
ഒരു ഓഗസ്റ്റ് 15 കൂടി കടന്നുപോകുമ്പോൾ പഴയകാലത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളും ഇന്നത്തെ രീതികളും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
മുൻപൊക്കെ എല്ലാവരും ഒന്നിച്ചുചേർന്ന് ഇന്ത്യക്കാരനായി ആഘോഷിച്ച ദിനമായിരുന്നു എന്നാൽ ഇന്ന് മതത്തിന്റെയും വംശത്തിന്റെയും പേരിൽ വേർതിരിവുകൾ കാണിച്ച് സ്വന്തം വിഭാഗത്തെ ഉയർത്തിപ്പിടിക്കാനുള്ള മത്സരവേദിയായി ഇത് മാറുന്നു
ഇതിന് പുറമേ സോഷ്യൽ മീഡിയയിൽ കാണുന്ന മറ്റൊരു കാഴ്ച പതാക ഉയർത്തുന്നതിലെ അനാദരവാണ് ദേശീയപതാക അടിയോടെ ഉയർത്തുന്നതും അതിന്റെ നിയമങ്ങൾ പാലിക്കാതെ കോമാളിത്തരങ്ങൾ കാണിക്കുന്നതും ഇന്ന് പതിവായിരിക്കുന്നു.
ഇത്തരം പ്രവണതകൾ നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പൂർവികരോട് ചെയ്യുന്ന വലിയ തെറ്റാണ്
സത്യത്തിൽ എല്ലാവരും ഒന്നിച്ചുനിന്നതുകൊണ്ടാണ് നമ്മൾ സ്വാതന്ത്ര്യം നേടിയെടുത്തത്
ഹിന്ദുവും മുസ്ലിമും സിഖുകാരനും ക്രിസ്ത്യാനിയും അടങ്ങുന്ന വൈവിധ്യമാർന്ന ജനവിഭാഗങ്ങൾ കൈകോർത്താണ് പോരാടിയത്.
അവരുടെ ലക്ഷ്യം സ്വന്തം മതത്തെ ഉയർത്തലായിരുന്നില്ല മറിച്ച് മാതൃരാജ്യത്തിന്റെ മോചനമായിരുന്നു
നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം പൂർവികരുടെ രക്തത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് പതാകയോടും രാജ്യത്തോടും ബഹുമാനം കാണിക്കുകയും വേർതിരിവുകൾ മാറ്റിവെച്ച് ഭാരതീയനായി ചിന്തിക്കുകയുമാണ് അവരോട് കാണിക്കാവുന്ന ഏറ്റവും വലിയ ആദരം
എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ
