👉ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് ‘Chemical Castration’ (രാസവന്ധ്യംകരണം) ഏർപ്പെടുത്താനുള്ള നിർദ്ദേശവുമായി ഇറ്റലി! ഇതിനായുള്ള ബിൽ ഇറ്റാലിയൻ സെനറ്റിന്റെ പരിഗണനയ്ക്ക് എത്തിയതോടെ വലിയ രീതിയിലുള്ള അന്താരാഷ്ട്ര ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്!
പേര് കേൾക്കുമ്പോൾ ശസ്ത്രക്രിയയിലൂടെയുള്ള വന്ധ്യംകരണമാണെന്ന് തോന്നാമെങ്കിലും സംഗതി അതല്ല! ചില പ്രത്യേക മരുന്നുകൾ (Androgen Blockade) നൽകി കുറ്റവാളികളുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ പ്രവർത്തനവും ലൈംഗിക താൽപര്യവും മരുന്നുകളിലൂടെ താൽക്കാലികമായി അടിച്ചമർത്തുകയാണ് ഇതിൽ ചെയ്യുന്നത്.

👉ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് സ്വമേധയാ ഈ ചികിത്സ തിരഞ്ഞെടുക്കാം.
വ്യക്തിയുടെ മാനസികനിലയും ഇരയോടുള്ള സമീപനവും വിലയിരുത്തി കോടതിക്ക് നിർബന്ധിത ചികിത്സ നൽകാനും അധികാരമുണ്ടാകും.
ചികിത്സയ്ക്കൊപ്പം സൈക്യാട്രിക് റീഹാബിലിറ്റേഷൻ പ്രോഗ്രാമുകളും നൽകും.
👉2026-ന്റെ തുടക്കത്തിൽ ഇറ്റലിയിൽ നടന്ന ചില ക്രൂരമായ കേസുകളുടെ പശ്ചാത്തലത്തിലാണ് ലീഗ് പാർട്ടി (League Party) ഈ നിയമനിർദ്ദേശം വീണ്ടും സജീവമാക്കിയത്.എന്നാൽ ഇത് നിലവിൽ നിയമമായി നടപ്പിലാക്കിയിട്ടില്ല, മറിച്ച് സെനറ്റിൽ പരിഗണനയിലുള്ള ഒരു നിയമനിർദ്ദേശം (Bill No. 839) മാത്രമാണ്.കൂടാതെ ബലാത്സംഗക്കേസുകളിൽ സമ്മതം (Consent) എന്ന വാക്കിന് കൂടുതൽ വ്യക്തത നൽകുന്ന നിയമപരിഷ്കരണങ്ങളും ഇറ്റലിയിൽ ചർച്ചയിലാണ്.

👉 നിലവിൽ ഈ നിയമം പത്ത് രാജ്യങ്ങളിൽ ഉണ്ട്
ഇന്തോനേഷ്യ
ദക്ഷിണ കൊറിയ
പോളണ്ട്
റഷ്യ
എറ്റോണിയ
ചെക്ക് റിപ്പബ്ലിക്
മദ്ഗാസ്കർ
തായ്‌ലൻഡ്
യുകെ
യുഎസ്. കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് ആയിരിക്കും ഇങ്ങനെയുള്ള ശിക്ഷ നടപ്പാക്കുന്നത്.

👉 ഇന്ത്യയിലും ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചു വരുമ്പോൾ. ഇങ്ങനെയുള്ള ശിക്ഷാവിധി നടപ്പിൽ വേണമോ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *