രചന : എഡിറ്റോറിയൽ ✍️
ഇത് നിങ്ങളുടെ പേരിലുള്ള ഒരു സാധാരണ ബാങ്ക് അക്കൗണ്ടാണ്, പക്ഷേ തട്ടിപ്പുകാർക്ക് വേണ്ടി പണം കൈമാറാൻ ഉപയോഗിക്കുന്നു.
- തട്ടിപ്പുകാർ നിങ്ങൾക്ക് ഒരു മെസ്സേജ് / ജോലി ഓഫർ തരും – “വീട്ടിലിരുന്ന് പണം സമ്പാദിക്കാം, നിങ്ങളുടെ അക്കൗണ്ട് ഒന്ന് ഉപയോഗിക്കാൻ തരണം, കമ്മീഷൻ തരാം” എന്നൊക്കെ പറഞ്ഞു.
- നിങ്ങൾ അക്കൗണ്ട് കൊടുത്താൽ, അവർ തട്ടിപ്പിലൂടെ കിട്ടിയ കള്ളപ്പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇടും.
- പിന്നെ ആ പണം നിങ്ങളെ കൊണ്ട് മറ്റൊരു അക്കൗണ്ടിലേക്ക് transfer ചെയ്യിക്കും.
ഇടയിൽ പണം നിങ്ങളുടെ അക്കൗണ്ടിൽ വന്നുപോയി എന്ന് മാത്രം. നിങ്ങളാണ് “Mule” – അതായത് കള്ളപ്പണം ചുമക്കുന്ന കഴുത.
ഇതിന്റെ അപകടം എന്ത്?
നിങ്ങൾ അറിഞ്ഞോ അറിയാതെയോ ഒരു ക്രിമിനൽ കേസിൽ പ്രതിയാകും. പോലീസ് അന്വേഷണം വരുന്നത് നിങ്ങളുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ്. അക്കൗണ്ട് freeze ചെയ്യും, ജയിലിൽ വരെ പോകേണ്ടി വരാം. ഇപ്പോൾ കേരളത്തിൽ ഇത് വ്യാപകമായത് കൊണ്ടാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്.
എന്ത് ചെയ്യരുത്:
- ആർക്കും നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, ATM കാർഡ്, OTP, Net banking Password വാടകയ്ക്ക് കൊടുക്കരുത്
- “കമ്മീഷൻ തരാം” എന്ന് പറഞ്ഞ് വരുന്ന ജോലി ഓഫറുകൾ വിശ്വസിക്കരുത്
- അറിയാത്ത ആരെങ്കിലും പണം അയച്ചിട്ട് തിരികെ അയക്കാൻ പറഞ്ഞാൽ ഒരിക്കലും അയക്കരുത് – ബാങ്കിനെ വിളിക്കുക, അന്വേഷിക്കുക. ലാഭം നോക്കി കെണിയിൽ പെടാതിരിക്കുക.
