രചന : ശിഹാബുദ്ദീൻ കേരളപുരം ✍️
ഭൂമിതൻ നെഞ്ചിൽ
രക്തം ചൊരിയുന്നു
ഭൂമിയിൽ നിന്ന് രക്ഷപ്പെടുന്നു
ഏതെങ്കിലും രൂപമില്ലാ സ്വരൂപത്തെ
കൈയേന്തി പ്രാർത്ഥിക്കുന്നു
ശുദ്ധമായെന്ന് നടിച്ചു ഗമനം
മാനവമാനസ്സങ്ങളേറെയും.
ആ കരുംപാടുകൾ
മനസ്സിൽ നിന്ന് മറയുമോ?
മനം സ്വയം സമാധാനിക്കുന്നോ
പാവം മനുപുത്രൻ
പാവം ആദാമിൻ പുത്രൻ
പാവമാം നവപുത്രന്മാരും…
ചിന്തിക്കുന്നതിന്
മുമ്പ് ചിന്തിക്കുക
മനമേ നീ …
മനസ്സമാധാനം
ഐക്യത്തിന്റെ –
താക്കോൽ
കിണുങ്ങുംമുത്തുമണികൾ.
ഒലിവ് ഓയിൽ വിളക്കുകൾ
സ്നേഹ പ്രകാശസാഗരം.
വിദ്യാകിരങ്ങൾ മാത്രം
മനസ്സാം വാനമതിനെ
പ്രകാശഗംഗയാക്കില്ലയല്ലേ.
രാവണന്റെ കണ്ണുകൾ
ഹിറ്റ്ലറിൻ കണ്ണുകൾ
മനസ്സിൽ കുമിളകൾ
വീഴ്ത്താം.
അതിൽ മനോഹരവും
വർണ്ണാഭമാം
ലോകമായ്തോന്നീടാം.
അതിനാൽ ചിന്തിക്കുന്നതിന്
മുമ്പ് ചിന്തിക്കുക..
മിന്നുന്ന വാക്കുകൾ
തിളങ്ങുന്ന ചുവടുകൾ
തിളങ്ങുന്ന സ്നേഹം
തിളങ്ങുന്ന വിലയേറിയ
തിളങ്ങുന്ന മരതകങ്ങൾ.
കൈയോടുകൈചേർത്ത്
മനസോട് മനംചേർത്ത്
ലോകത്തോട് ലോകം ചേർത്ത്
മണമാർന്ന വർണ്ണകുസുമങ്ങൾ
ചേർത്ത്, ചെർത്ത് ചെത്തിനടക്കണം
തങ്കത്തിൽ തങ്കം ചേർത്ത്
ചേതോഹരിയാം ഭൂവനിയിൽ…
