ഞാനിന്നലെ ഒരു ഛായാമുഖി കണ്ണാടി വാങ്ങി..
അതിൽ ഞാൻ നോക്കിയപ്പോൾ ഒരു മുഖമതിൽ തെളിഞ്ഞു വന്നു…
അതെന്നെ അത്ഭുതപെടുത്തി…..
❤️🌿……
ഈ ലോകത്ത് ആർക്കും ആരെയും പൂർണ്ണമായും മനസ്സിലാക്കാൻ കഴിയില്ല..
ഒരുപക്ഷെ… സ്വയം പോലും…
ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് കാലത്തിന്റെ നീളത്തിലൂടെ അല്ല…
ഒരു നിമിഷത്തിന്റെ തീവ്രതയിലൂടെ ആണ്….
ചിലരോട് ഇടപെടുമ്പോൾ മനസ്സിന്റെ അകത്തളങ്ങളിലേക്ക് ഒരു സ്പാർക്ക് കടന്നു പോകും…
അതിനെ പാപമെന്നോ, പുണ്യമെന്നോ നമ്മുക്ക് പേരിടാൻ കഴിയില്ല..!
ബന്ധങ്ങൾ എല്ലായ്പ്പോഴും കറുപ്പിലും വെളുപ്പിലും മാത്രം ഒതുങ്ങുന്നില്ല…
അതിൽ ഒരുപാട് ചാര നിറങ്ങളുമുണ്ട്….
ചില ബന്ധങ്ങൾക്ക് പേരില്ല…
ചില വാക്കുകൾ ചോദിക്കാൻ അവകാശവുമില്ല….
എന്നാൽ അവയ്ക്കു അനുഭവമുണ്ട്..
ഹൃദയത്തിൽ നേരിട്ട് തൊടുന്ന അനുഭവം..
കണക്ഷൻ എന്നത് സ്നേഹത്തിന്റെയും ആത്മാവിന്റെയും ഭാഷയാണ്….
ഒരിക്കൽ ഉണ്ടായാൽ അത്‌ എവിടെയെങ്കിലും തുടരും…
മനസ്സിന്റെ നിഴൽ മാർഗ്ഗങ്ങളിൽ കൂടി ആ രൂപം സഞ്ചരിക്കും…
സ്നേഹത്തിനു സ്വന്തമാക്കലിന്റെയോ , പ്രത്യേകിച്ചു പേരുള്ള ഒരു ബന്ധത്തിന്റെയോ അവകാശം വേണ്ടാ…!
ഒരാളെ സ്നേഹിക്കാൻ അയാളുടെ അനുവാദം നമുക്ക് ആവശ്യമില്ല…
ഒരാളെ തികച്ചും സ്വതന്ത്രമായി അയാളുടെ എല്ലാ തെറ്റുകുറ്റങ്ങളോടും കൂടി അംഗീകരിക്കാൻ കഴിയുന്നു..
ഈ സ്നേഹം അയാൾ അറിയണമെന്നുപോലും ഇല്ല..
എങ്കിൽ നിങ്ങൾ അതിരറ്റു അയാളെ സ്നേഹിക്കുന്നു എന്നാണ് അർത്ഥം..!
ചിലപ്പോൾ സ്നേഹം തീവ്രമാകാം ഹൃദയം പൊട്ടിപോകുന്നു എന്ന് തോന്നും വിധം…
ഒരോ മനുഷ്യനും ജീവിതത്തിൽ ഏതെങ്കിലുമൊരു കാലത്ത് അത്തരമൊരു അഡിക്ഷൻ അങ്ങനെ ഒരു വ്യക്തിയോട് തോന്നിയേക്കാം…
അതിനു ജാതിയോ, നിറമോ,സൗന്ദര്യമോ.. പണമോ,പ്രശക്തിയോ, പ്രായമോ,ഒന്നും മാനദണ്ഡമല്ല…
അതൊരു നിയോഗമാണ്….
പ്രണയവും, സ്നേഹവും, അടുപ്പവും നഷ്ടഭയവും എല്ലാം ചേർന്ന ഭ്രാന്തമായോരവസ്ഥ….
എന്തുകൊണ്ട്.അങ്ങനെ സംഭവിച്ചു…
അത്‌ പാടില്ലാത്തതല്ലേ…
പാപമല്ലേ….
അങ്ങനെ ചിലർ മനസ്സുകൊണ്ട് സ്വയം തിരുത്തുന്നു….
ആരെയാണ് നാം കുറ്റപെടുത്തേണ്ടത്…!
മനസ്സിനെയോ…
കണ്ടുമുട്ടിയ നിമിഷങ്ങളെയോ….
പാപത്തിനെയോ…
പുണ്യത്തിനെയോ….
എവിടെ നിന്നും ആ സ്പാർക്ക് കടന്നു വന്നു..
അതിനെന്താണ് ഉത്തരം..!
ജീവിതത്തിൽ നിന്നും നാം മറ്റെല്ലാം ഭയന്നു പുറത്ത് നിർത്തുന്ന ആ മനുഷ്യന് ഏറ്റവും സേഫ് ആയൊരിടം നാം കൊടുക്കുന്നു…
അതാണ്‌ നമ്മുടെ മനസ്സ്….❤️🌿
ഛായാമുഖിയിൽ ഞാൻ തെളിഞ്ഞു കണ്ട ആ മുഖത്തെ
എന്റെ പ്രാർത്ഥനയിൽ കൈകൾ ചേരുമ്പോഴും ഒട്ടും ചോർന്നു പോകാതെ എന്റെ കൈകുമ്പിളിൽ ഞാൻ ചേർത്തു വെയ്ക്കും…
എന്റെ കരിവളകളും മയിൽപീലികളും ഞാൻ സൂക്ഷിച്ച ചിത്രപേടകത്തിൽ നിന്നെയും ഞാൻ പൂട്ടിവെയ്ക്കും പരമ രഹസ്യമായി….☺️.❤️🌿
❤️🌿………….. ❤️🌿……

By ivayana

Leave a Reply

Your email address will not be published. Required fields are marked *