മഴയിൽ കുതിർന്ന പെണ്ണൊരു
കവിതയാണ്..
അവളുടെ തണുത്ത നനുത്ത
മേനിയിലൊളിച്ചിരിക്കാൻ,
നനഞ്ഞ ചുണ്ടുകളിൽ മുഖമുരസ്സാൻ
ആ അതിതീവ്രരസത്തിലൊന്നു
മുങ്ങാം കുഴിയിടാൻ,
അവൾ കുടഞ്ഞെറിഞ്ഞ
കുളിരിലൊന്നു തണുക്കാൻ ത്രസിക്കാൻ,
അവൾ…
രതിയും ലഹരിയും ചേർന്നൊരു
കോപ്പവീഞ്ഞ്
പുലർ വെട്ടമവളെ മെല്ലെ
തഴുകുമ്പോളൊരു
വെണ്ണക്കൽപ്രതിമ പോലവൾ,
അവളെ വായിക്കുമ്പോൾ
പുതിയ അദ്ധ്യായങ്ങൾ.
വീണ്ടും വീണ്ടും..
അവളെ പ്രണയിച്ചോളൂ
അതിന് മുൻപ്,
മഴയോടനുവാദം ചോദിക്കുക,
മഴ, അവളുമായി പണ്ടേ പ്രണയത്തിലാണല്ലോ.

സുരേഷ് പൊൻകുന്നം

By ivayana

Leave a Reply

Your email address will not be published. Required fields are marked *