ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

തടുത്തുനിർത്താനാകില്ലാർക്കും
കുതിച്ചുപായും സമയ രഥം
അടുത്ത് വന്നൊരു പുതു വർഷത്തെ
എടുത്തുവരവേൽപ്പേകീടാം
എടുത്തുപോയീടട്ടെ ഡിസംബർ
മടുത്ത യുദ്ധക്കൊ തിയെല്ലാം
അടുത്തുമകലെയുമെവിടെയുമെന്നും
കൊളുത്തു സ്നേഹ തിരിനാളം
തമസ്സുമാറ്റിയ സത്യ ചരിത്രം
നമുക്കു മുൻപിൽ തെളിയുമ്പോൾ
നമിക്കണം നാം ഭാരത ഖണ്ഡം
ചമച്ച ഋഷികുല സൗഭാഗ്യം
മതങ്ങൾ പലതായി രാഷ്ട്രീയത്തിൻ
വിധങ്ങൾ പലതായി പെരുകുമ്പോൾ
അതിലും മീതെ സനാതന ധർമ്മ
സ്ഥിതിയേകുന്നു സമാധാനം
വിശ്വം കാതോർക്കുന്നു ഭാരത
വിശ്വാസത്തിലുണർന്നീടും
വിശ്വജനാവലിയഖിലം സൗഖ്യ
ത്തികവിൽ പുലരും മാർഗ്ഗങ്ങൾ
ഈ നവ വർഷം നവ ഭാരതമൊരു
നവലോകത്തെ സൃഷ്ടിക്കും
കവികുലമെങ്ങും സ്വപ്നം കാണും
ഭയരാഹിത്യ പ്രിയ ലോകം
ഗതികെട്ടടിയണം അധികാരത്തിൻ
ഗതിയിലെആർത്തി സ്വാർത്ഥതകൾ
മത രാഷ്ട്രീയ തീവ്ര വിഷത്തിൻ
ചതിയിൽ പുകയരുതി നിയാരും
സമഗ്ര സുന്ദര ചിന്തയിലറിവിൽ
നിമഗ്നമാക്കാം വ്യക്തിത്വം
മഹത്വമാക്കാം ജീവിത മഖിലം
മനുഷ്യജന്മത്തികവാക്കാൻ!
നവവത്സര ആശംസകൾ
🙏🏻

സി. മുരളീധരൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *