രചന : ജോർജ് കക്കാട്ട് ✍
മഞ്ഞു പെയ്യുന്നു മെല്ലെ,
പുതക്കുന്നു ഭൂമിയെ വെളുക്കെ.
മറിയവും ജോസഫും നോക്കുന്നു,
ഇടമെവിടെ, ഒന്നുറങ്ങാൻ.
“മുറിയുണ്ടോ ആർക്കെങ്കിലും?”
ചോദിച്ചു വിനീതരായ് അവർ.
എല്ലാരും തല താഴ്ത്തി,
ഇല്ലെന്ന് മൊഴിഞ്ഞു മെല്ലെ.
കുതിരപ്പുറത്തേറി അവർ പിന്നെ,
യാത്ര തുടർന്നു മുന്നോട്ട്.
തണുപ്പുണ്ട് ഏറെ, വഴി നീളുന്നു,
പ്രതീക്ഷ മാത്രം കൈവിടാതെ.
മഞ്ഞു പെയ്യുന്നു വീണ്ടും,
ദൈവം കാക്കുന്നു അവരെ.
പുതിയൊരു നാളേക്കായ്,
കാത്തിരിപ്പൂ മറിയവും ജോസഫും.

