തൊടിയിലിറങ്ങിയാൽ
തൊട്ടിടമെല്ലാം ചൊറി
ചിലതു കുറ്റിച്ചെടി
ചിലതു വള്ളിപ്പടർ –
പ്പതിലും ചിലതിനെ
തൊട്ടാലേ വാടിപ്പോകും
സന്തതമെവിടെന്നോ
മന്ദതാളത്തിൽ ചൊറി
തൊലിയുമിറച്ചിയും
പറിഞ്ഞുപോരുംപോലെ
വളർന്നു പടരുന്നു
പൊറുതി കൊടുക്കാതെ
തളർന്നു മയങ്ങിയാൽ
എട്ടുകാലിതൻനൂലിൽ
ഞാന്നിറങ്ങുന്നൂ
നൂറു സുന്ദരനാട്ടാമ്പുഴു
വേരുപൊട്ടുന്നൂ കൈയ്യിൽ
നിറയെ നഖരങ്ങൾ
എന്തിനു പഴികേൾക്കാ –
നിറങ്ങി നടക്കുന്നു
കാടുമേടുകൾക്കെന്നെ
കണ്ടാലേ ചൊറിയുന്നു
കമ്പിളിപ്പുഴുവായി
ഞാനടച്ചിരിക്കുന്നു
മുറിയിൽ ചൊറിഞ്ഞു
ഞാനൊറ്റയ്ക്കു
സുഖിക്കുന്നു.
.

ബിജു കാരമൂട്

By ivayana

Leave a Reply

Your email address will not be published. Required fields are marked *