Month: April 2026

യൂദാസിന്റെ ചുംബനം

രചന : ജോർജ് കക്കാട്ട് ✍️ മെഴുകുതിരിവെളിച്ചം നൃത്തം ചെയ്ത നിഴൽ മുറിയിൽ,പന്ത്രണ്ടുപേരും ഒത്തുകൂടി, വിധിയുടെ ഗാംഭീര്യം.അപ്പം മുറിച്ചു , വീഞ്ഞ് ഗ്ലാസ്സുകളിലേക്കൊഴിച്ചു,സ്നേഹത്തിന്റെയും വാഗ്ദാനത്തിന്റെയും വാക്കുകൾ ഉയർന്നു.യേശു കാണാത്ത ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചു,ത്യാഗത്തെക്കുറിച്ചും എന്തായിരിക്കുമായിരുന്നു.എന്റെ മേശമേൽ വലതു കൈവച്ചു എന്നോട് ചേർന്നിരിക്കുന്നവൻകോഴികൂകും മുൻപേ…

സമ്മിലൂനീ.. സമ്മിലൂനീ

രചന : വി സി അഷ്‌റഫ് ✍️ സമ്മിലൂനീ.. സമ്മിലൂനീഇശ്‌ഖിൻ്റെ പുതപ്പിലേക്ക്നഫ്സിൻ്റെ റഹ്‌മിലേക്ക്അവൻ ഊളിയിട്ടിറങ്ങി.യാ വദൂദ്.. യാ വദൂദ്ഉറക്കത്തിലും അവൻ മന്ത്രിച്ചുസ്നേഹമേ, സ്നേഹമേ..കാതുകൾ കൊട്ടിയടച്ചു,മാഷൂഖ് തിരിഞ്ഞു നടന്നു!കഫൻ പുടവയിൽപൊതിഞ്ഞ മയ്യിത്തിൻ്റെഖൽബ് അപ്പോഴുംഅവൾക്കായി മിടിക്കുന്നത്പക്ഷെ,ആരും കണ്ടില്ല !ആകാശപ്പരപ്പുകളിൽഅവനെ കൊണ്ട് പോകാൻവെളുത്ത ബുറാഖ് വന്നിറങ്ങി.മാലാഖമാർ…

‘സ്മോൾ സെൽ ലങ് ക്യാൻസർ’ (SCLC).

രചന : കു തു കി ✍️ നമ്മുടെ ശ്വാസകോശത്തെ നിശബ്ദമായി കീഴടക്കുന്ന വില്ലനാണ് ‘സ്മോൾ സെൽ ലങ് ക്യാൻസർ’ (SCLC).കീമോതെറാപ്പിയോട് തുടക്കത്തിൽ നന്നായി പ്രതികരിക്കുമെങ്കിലും, അപ്രതീക്ഷിതമായി ഈ രോഗം തിരിച്ചുവരുന്നതും അതിവേഗം പടരുന്നതും ഡോക്ടർമാരെ എന്നും കുഴപ്പിച്ചിരുന്ന ഒരു രഹസ്യമായിരുന്നു.…

അത്യാഴങ്ങളിലെ പ്രാണവേദന:

രചന : റഹീസ് മുണ്ടക്കര ✍️ കരയിലിരുന്നു നീ കാണുന്നതെന്റെ കൈവീശലല്ല,മുങ്ങിമരിക്കാതിരിക്കാനുള്ള അവസാനത്തെ കസർത്ത്!തീരത്തെ സുരക്ഷിതമായ മരത്തണലുകൾ വിട്ട്ഒരിക്കലെങ്കിലും നീ ഈ ആഴത്തിലേക്ക് ഊളിയിടണം.​പുറത്തെ പ്രശാന്തതയുടെ പച്ചപ്പല്ലിത്,അടിത്തട്ടിൽ ശ്വാസം മുട്ടിക്കുന്നമരവിച്ച ഇരുട്ടിന്റെ സാമ്രാജ്യമാണ്.അവിടെയൊരു ചുഴിയുണ്ട്—എന്നെ വിഴുങ്ങാൻ വായ പിളർന്നു നിൽക്കുന്നമരണത്തിന്റെ ഒരു…

മാറുന്ന നിഴൽ രൂപങ്ങൾ

രചന : ദിവാകരൻ പികെ ✍️ ​ആമുഖം​നഗരത്തിന്റെ വർണ്ണപ്പൊലിമകൾക്കും ആരവങ്ങൾക്കുമപ്പുറം, അവഗണനയുടെയും ഇരുട്ടിന്റെയും കരിപുരണ്ട തെരുവുകളിൽ ജീവിക്കുന്ന മനുഷ്യരുടെ കഥയാണ് “മാറുന്ന നിഴൽ രൂപങ്ങൾ”. മുഷിഞ്ഞ വസ്ത്രങ്ങളും കയ്പ്പേറിയ ഓർമ്മകളും ഉള്ളിലൊതുക്കി, തെരുവ് നൽകിയ പരുക്കൻ അടയാളങ്ങളുമായി ജീവിക്കുന്ന ആദി എന്ന…

കലയുടെ കടൽ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ കലയുടെകടൽതിരയൊടുങ്ങാതലയടിക്കെകന്ദ്രനമോടുലയുന്നു; അമർഷമേറിയേറികഴിയകറ്റാനായി കടലലയായുന്നലറുന്നുകലയിലെച്ചെളിയകറ്റാനായിന്നാരുണ്ട് ? കിലുകിലകിലുങ്ങുന്നോരട്ടഹാസത്താൽകുളിക്കഴിഞ്ഞീറന്നോടെ കടൽ കന്യകകേശിനിയഴിച്ചാത്തീരത്തിട്ടിരിക്കുന്നുകോതിയൊതുക്കുന്നുപ്പിന്നെപ്പിന്നുന്നു. കൈകളിലെമുത്തുചിപ്പിയെടുത്തെറിഞ്ഞ്കൊങ്കയുലച്ചുക്കുടഞ്ഞാമുഖം മിനുക്കികഞ്ചുളിയെടുത്തണിഞ്ഞഴകാർന്നങ്ങുകാന്തയൊരുങ്ങുന്നൊരാകാഴ്ച കാണാം. കപടതയില്ലാതെ അതുല്യതയാർന്നിതാകണ്ണിലൂടൂറുന്നതാമാത്മാർത്ഥതയാൽകന്നിയേപ്പോൽ കുണുങ്ങി കുസൃതി കാട്ടികരളായവൾ കൊഞ്ചുന്നതു കേൾക്കാം. കലാമണ്ഡലത്തിലെഅരങ്ങുണർന്നുകേളികൊട്ടുന്നൊരാനൃത്തമണ്ഡപത്തിൽകിടിലമായൊന്നരങ്ങേറാനായണിയുന്നുകാലിലിണങ്ങുന്നോരുമണിനൂപുരങ്ങൾ. കിളിവാതിലിലൂടെ കാറ്റണയുന്നാരവംകേശപാശിയിലായി ഒന്നു തൊട്ടറിഞ്ഞ്കീർത്തിമതിയാകട്ടെയെന്നനുഗ്രഹിക്കേകാരുണ്യത്തോടവളവനെ വണങ്ങുന്നു. കൈയ്യിലിരിക്കുന്നദക്ഷിണയെടുത്തവൾകാറ്റിൻ…

പാരിതിൻ സഹനാർദ്ര പുലരിയിൽ* ..💖

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ കാലത്തിനനുയോജ്യ രമ്യപരിവർത്തനംനൽകുന്നതാരുദയകാലമേ,യീവിധംകനകസ്വപ്നങ്ങൾ ചാലിച്ചവനിയനുദിനംരമണീയമാക്കുന്നതേതുദയ ചിന്തകം? ആദിമനുഷ്യനിന്നോളംവരെ,യെത്ര-പാവനസ്സംസ്ക്കാര മഹിമകൾ വന്നുപോയ്പാരിന്നുദയാസ്തമയങ്ങൾ കണ്ടവർപാടേയണഞ്ഞുപോ,യിന്നില്ലയോർമ്മകൾ. പാതി നിറഞ്ഞ മനസ്സുമായാ,വിധംപാരായണം ചെയ്തിടുന്നു,നാം പാരിടംപാനപാത്രം നിറച്ചേകില്ല., ഭൂതലം-പാഥേയമായേകിടുന്നതീ,ജീവിതം. മധുരമായില്ലയിന്നെങ്കിലും നന്മതൻമധുപമാകാനേകിടുന്നെത്ര,യവസരംവസുധൈക ശില്പിയോതുന്നുദയ മന്ത്രണംയാന്ത്രികമ,ല്ലഭയമാകുന്നതിൻ ഗുണം. പാവനസ്മരണയാലുണരട്ടെയീദിനംപാരിൻ വെളിച്ചമോതുന്നില്ലെ സാന്ത്വനംനേരുണർത്തിത്തന്നതില്ലേ മഹാസ്മിതം;മാതൃകാനന്ദമേകുന്നില്ലെ…

കളിമൺ പ്രതിമ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️ ഒത്തൊരുമിച്ചുള്ളൊരീയാത്ര കഴിയാറായ്എത്ര കടമ്പകൾ താണ്ടിനടന്നു നമ്മൾ!നമ്മുടെ യാത്രയെ പണ്ട്പൂഛിച്ചു തള്ളിയോർനാട്ടുപ്രമാണികൾമുട്ടുമടക്കിയല്ലോ?ചാഞ്ഞും ചരിഞ്ഞും നാംതോണി തുഴഞ്ഞന്ന്ചാകരയില്ലാതെ തീരത്ത്അണഞ്ഞെന്നാലുംതിരിഞ്ഞൊന്നു നോക്കുകഎത്ര സുകൃതം ജീവിതംഇന്നു നാം ഉള്ളത്സ്വർഗ്ഗ ലോകത്തിലോ?വിവേചനത്തിന്റെ മുൾവേലികൾ നാമിന്ന്വിവേകം കൊണ്ടിതാതകർത്തെറിഞ്ഞുവിലയിടിക്കുന്നവർവിലപിക്കുന്ന കാഴ്ചകൾകണ്ടാൽ ആ കണ്ണുകൾതുടക്കുന്നു നമ്മൾ…മനുഷ്യനെ…

ചരിത്രത്തിലെ ഏറ്റവും സുന്ദരിയായ വിധവ.ഏഴ് വർഷത്തിനുള്ളിൽ 6കുട്ടികൾക്ക് ജന്മം നൽകിയ ഇസബെല്ല..

രചന : വലിയശാല രാജു ✍️ ചരിത്രത്തിന്റെ താളുകളിൽ ചില മുഖങ്ങൾ അടയാളപ്പെടുത്തപ്പെടുന്നത് കേവലം വ്യക്തിത്വങ്ങൾ എന്ന നിലയിലല്ല, മറിച്ച് യുഗങ്ങളെ സ്വാധീനിക്കുന്ന പ്രതീകങ്ങൾ എന്ന നിലയിലാണ്. അത്തരത്തിൽ വിസ്മയിപ്പിക്കുന്ന ഒരു ജീവിതമായിരുന്നു ഇസബെല്ല യൂജീനി ബോയറുടേത്. തുന്നൽ യന്ത്രത്തിന്റെ ഉപജ്ഞാതാവായ…

നീയുള്ളപ്പോൾ

രചന : അൻസൽന ഐഷ ✍️ അതിരുകളില്ലാ ആകാശത്തിൽമേഘവിസ്‌ഫോടനം നടന്നാലുംനിന്റെ കൈയ്യെന്റെ തലയ്ക്കുമേലെകുടയായി വിടരുമ്പോൾഞാൻ നനയുവതെങ്ങനെ?അന്തിയിൽ പെയ്തിറങ്ങുന്നചാറ്റൽ പാതിരാനേരംരാമഴപ്പെയ്ത്തായി മാറിയാലുംനീ വിരിച്ച മേൽമൂടിയാൽഞാനെന്റെ സുരക്ഷയറിയുന്നുണ്ട്.ഉരുകിയൊലിക്കുന്ന സൂര്യതാപത്തെചെറുക്കുവാനായി ചെറുതെന്നൽപോലെഒഴുകിയെത്തുന്ന കുളിർകാറ്റിന്നിന്റെ രൂപമായത് പൊള്ളിയടരുന്നവേനൽച്ചൂടിൽ ഞാനറിഞ്ഞിരുന്നു.ഒടുവിൽ ഒറ്റയ്ക്കാകുന്നനേരത്ത്ഒരു മിന്നാമിന്നിയേപ്പോലെഅരികിലെത്തി തെന്നിപ്പറക്കുന്നത്എന്റെ പേടിമാറ്റാനാണെന്നുംഎനിക്കന്നേ അറിയാമായിരുന്നു.