സ്നേഹ കടലുകളിൽ തിരമാലയില്ലാതെയായി
നദികളിൽ മണൽ നിറഞ്ഞു,
മണ്ണ് വിറ്റു കാശ് നേടി.
കിണർ വറ്റിയതു കൊണ്ട്
ഒരു കുഴൽ കിണർ പണി തുടങ്ങാം.
വനങ്ങളിൽ തിങ്ങി നിന്ന മരങ്ങൾ
കാണാതെയായി .കാട് വെട്ടി
തീയിട്ടവന്റെ വീര കഥകൾ
പഴയപോലെ ഏശുന്നില്ല
കോൺക്രീറ്റ് സൗധങ്ങളിലെ
4 ഡി എയർ ഫ്ലോയിൽ മതി മറന്നപ്പോൾ
ഇലക്ട്രിസിറ്റി ലോഡ് കൂടി ഇരുട്ടിലുമായി .
വീശാൻ വിശറി തപ്പിയപ്പോൾ
കൈയിൽ തടഞ്ഞത് സ്വയം
ചര യന്ത്ര ഫോണ് മാത്രം .
അതെടുത്തു ലൈറ്റ് തെളിച്ചപ്പോൾ
ഓവർ ഹീറ്റ് എന്ന് എഴുതി വരുന്നു .
അത്യുഷ്ണത്തിൽ വിയർത്തു
കുളിച്ചു മരണം കാത്തു
കിടക്കുമ്പോൾ ഒരു മന്ദ മാരുതനെ
വെറുതെ തേടുന്നു …

അഫ്സൽ ബഷീർ തൃക്കോമല

By ivayana