മാനസിക രോഗികളുടെ വാർഡിന്റെ ഇടനാഴിയി വെച്ചാണ് അയാളെ ഞാൻ ആദ്യം കണ്ടത്…..
അയാളെന്നെ മഞ്ഞക്കിളി എന്ന് വിളിച്ചു….
കാണുമ്പോഴൊക്കെ മഞ്ഞകിളിയുടെ മൂളിപ്പാട്ടുണ്ടോ എന്ന് ചോദിച്ചു….
ആദ്യം ഒക്കെ എനിക്ക് അത് മനസ്സു കൈവിട്ടൊരാളുടെ ജൽപനം പോലെ തോന്നി……
പിന്നെ പിന്നെ അയാളെന്നെ കാത്തിരിക്കുന്ന പോലെ…
എനിക്കായി എഴുതിയ കവിതകൾ……
ഇന്നും ഓർക്കുന്നു ആദ്യം അവൻ എഴുതിയ വരികൾ…..
ഞാൻ അവനെ ശ്രദ്ധിച്ചു…. എന്താണാവന്റെ മനസ്സിൽ… അവന്റെ കണ്ണുകൾ ആരെയാണ് തേടുന്നത്…. ആരാണവൻ…
സെക്രട്ടേറിയേറ്റിൽ ജോലിയും….. നിറയെ കാശും..
മാലാഖ പോലൊരു പെണ്ണും….
എല്ലാം അടങ്ങിയ സന്തോഷം നിറഞ്ഞ ജീവിതം .
വിധി ഒരു നാൾ അവളെ അവനിൽ നിന്നു തട്ടി എടുക്കുബോൾ അവൾക്കൊപ്പം അവന്റെ മനസ്സും കൊണ്ട് പോയി….
ജനാലക്കപ്പുറം കാണുന്ന മണ്കൂനയിലേക്കവൻ കണ്ണു നട്ട് നിന്നത് എന്തിനെന്നു ഞാൻ തിരിച്ചറിഞ്ഞ നിമിഷം…..
എനിക്ക് എന്ത് ചെയ്യാൻ കഴിയും….
അവന് ഇനി ഒരിക്കലും പഴയ ആളവാൻ കഴിയില്ല എന്നാ ഡോക്ടറുടെ വാക്കുകൾ….
എന്നിട്ടും…. അവനെഴുതിയ വരികൾ ഞാൻ പൂർണമാക്കി.
എല്ലാവരിലും സന്തോഷം നിറച്ചു അവന്റെ മുഖത്തു ഒരു ചിരി ഉണ്ടായി..
കൂടുതൽ സമയം അവനൊപ്പം ഇരിക്കാനും കഥകൾ എഴുതാനും ശ്രെമിച്ചു
..
പതിയെ അവൻ ഓർമ്മകൾ തിരിച്ചു പിടിച്ചു … കൊണ്ടിരുന്നു ..
ഡ്യൂട്ടി മാറി …. എല്ലാരേയും പോലെ അവനും മനസ്സിന്റെ ആഴത്തിലേക്ക് മറഞ്ഞു പോയി ….
ഇന്നവൻ എഴുതിയ കടലാസ്സ് തുണ്ടുകൾ കണ്ടപ്പോൾ ആണ് വീണ്ടും അവനെ കുറിച്ച് ഓർത്തത് …….
മനസ്സിന്റെ താളം തെറ്റാൻ നിമിഷ നേരം മതി
ആ മനസ്സിന്റെ താളം തിരിച്ചു പിടിക്കാൻ നിമിത്തം ആകാൻ കഴിഞ്ഞതും ഭാഗ്യമായി കാണുന്നു ഞാൻ ….
ഓരോ ദിവസവും കണ്ടു മറക്കുന്ന മുഖങ്ങൾ ….
എങ്കിലും സുഖമായി പോകുന്ന ഓരോ പ്രിയപെട്ടവരുടെയും ഓർമ്മകൾ തരുന്ന സുഖം ..
വല്ലാത്ത ഒരു ഫീൽ ആണ് …
ഒരു നഴ്സിന് മാത്രം സ്വന്തമാകുന്ന
സന്തോഷം ആണത്….!

By ivayana

Leave a Reply

Your email address will not be published. Required fields are marked *