രചന : ശ്രീക്കുട്ടൻ ✍
പൂക്കൾ പെറുക്കുവാൻ വന്ന പെണ്ണെ
പൂമരം നിന്നെയും നോക്കി നിൽപ്പു.
ചേലൊത്ത പാട്ടുകൾ പാടിയപ്പോൾ
താളത്തിൽ മെല്ലെ ഞാൻ കൈകൾ തട്ടി
ചാരത്തു ഞാൻ വന്നു നിന്നന്നേരം
എന്നെ നീ കാണാതെ പോയതെന്തേ
അന്നു മറഞ്ഞൊരു കാഴ്ചയെല്ലാം
ഇന്നിതാ ഓർമ്മകൾ മാത്രമായി.
ആയിരം ഓർമ്മകൾ പൂത്തു നിന്നു
അതിലൊരു താരകം വന്നുദിച്ചു
അറിയാതെ പോയി നീയെന്നെ പെണ്ണേ
ഇനിയൊരു ജന്മത്തിൽ ഒത്തുകൂടാം
അന്നു ഞാൻ ചാരത്തു വന്നു നിന്നാൽ
തെല്ലോന്നു നോക്കണേ അത്രമാത്രം.

