പ്രപഞ്ചത്തിൻ്റെ ഉടയോൻ
ഭൂമിയിൽ വർഷം ചൊരിഞ്ഞു;
ചെടിയും മരവും പൂവും കായും
ആ മഴയിൽ മുഴുവനായി നനഞ്ഞു.
പകലോൻ മറഞ്ഞ മേഘക്കൂട്ടം
വിങ്ങിപ്പൊട്ടാൻ വെമ്പലോടെ,
അക്ഷമയായി നേരം നോക്കി
കാറ്റിനൊപ്പം കാവലിരുന്നു.
അതിരുകളും അരികുകളും
കടപുഴകുന്ന നേരത്ത്,
മണ്ണിൻ മാറിൽ അമൃതമായി
മഴത്തുള്ളികൾ ഒഴുകിയിറങ്ങി.
കാടും മേടും കുന്നും മലയും
ആ മേഘച്ചുഴിയിൽ മുഖം മറച്ചു;
പുഴയും കടലും പ്രണയം തേടി
ഒന്നായി ചേരാൻ കൊതിച്ചു.
മനവും തനുവും അതിൽ കുളിർന്ന്,
ആ തീരം തേടി ചുവടുകൾ വെക്കുമ്പോൾ,
കുളിർമഴയുടെ ഗാനം മന്ദമായി
ഹൃദയത്തിൽ പതിഞ്ഞുനിന്നു

By ivayana

Leave a Reply

Your email address will not be published. Required fields are marked *