പൈതൃകം മാറ്റി മറച്ചു
നമ്മുടെ
പഴമകൾ ചുട്ടു കരിച്ചു
വാനോളം വാഗ്ദാനം നൽകി
പ്രജകളെ
വല്ലാത്ത പ്രതിസന്ധീയിൽ തളച്ചു
ഇല്ലാത്ത കഥകൾ മെനഞ്ഞു
ഇന്നത്തെ
തലമുറ തരിപ്പണമായി
ദൈവങ്ങളെ മുന്നിൽ നിർത്തി
പാവം
പ്രജകളെ കൈപ്പിടിയിലാക്കി
കളവുകൾ മാത്രം നിരത്തി
നാട്ടിൻ
മുഖച്ഛായ മാറ്റി വരച്ചു
വിശ്വാസം ചൂഷണം ചെയ്തു
രാജ്യത്തെ
സമ്പത്തു പോക്കറ്റിലാക്കി
വാഗ്ദാനം വാരിവിരി വിതറി
അന്ധ
വിശ്വാസം വളമിട്ടു നട്ടുവളർത്തി
പരമ്പരയൊട്ടാകെ മാറ്റിമറിച്ച്
ജനങ്ങളെ
പമ്പരം പോലെ ചുറ്റിക്കറക്കി
ചോദ്യങ്ങൾ മുളയിലേ നുള്ളിനുള്ളി
സ്വന്തം
ജല്പനങ്ങളെ ഉത്തരങ്ങളാക്കി
കളവുകൾ മാത്രം പുലമ്പിപ്പുലമ്പി
ജനം
അന്ധവിശ്വാസങ്ങളിൽ കുടുങ്ങി
ചോദ്യങ്ങൾ മുളയിലേ നുള്ളി നുള്ളി
ഉത്തരം
ആക്രോശമാക്കി മാറ്റി
സർവ്വവും കൈപ്പിടിയിൽ ഒതുക്കി
സത്യം
പറഞ്ഞാലവരെ രാജ്യദ്രോഹിയ്ക്കി
യുവാക്കൾ തല്ലിച്ചതച്ച ശേഷം
കഷ്ടം
കുറ്റമില്ലെങ്കിലും ജയിലിൽ അടച്ചു
ആധിപത്യം കൈമുതലാക്കിയിവർ
ജനാധിപത്യം
കുഴിവെട്ടി മണ്ണിട്ടു മൂടി
ആട്ടം കുഴഞ്ഞു തുടങ്ങിയപ്പോൾ
കണക്കുമായ്
വന്നിതാ മുന്നിൽ നീൽപ്പൂ
ആരെ തളച്ചാലും പറയുക കഴിയുമോ
നിനക്ക്
കാലത്തെ താഴിട്ടു പൂട്ടീടുവാൻ?
ഇതുവരെ നീ ചെയ്ത പാപങ്ങൾ
ഇന്നിതാ
നിനക്കായി ശിക്ഷയുമായി നിൽപ്പൂ
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ
ആയിരം
പേർ വരിയായി നിൽക
കരയുമ്പോൾ കൂടെ കരയാൻ
നിഴൽ
മാത്രം ബാക്കിയാവും
ആ നിഴലിന്നു വിതുമ്പുന്നിതാ
നിന്റെ
നിഴലാട്ടം നിലച്ചൂ പോയി.

മോഹനൻ താഴത്തേതിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *