രചന : ആമിരജി ✍️
മരുഭൂമിയിലെ
ഒറ്റമരത്തെ
കണ്ടിട്ടുണ്ടോ..?
പ്രതീക്ഷയുടെ….
തേടലിന്റെ….
വേരുകൾ
പായിച്ച്,
ആത്മവിശ്വാസത്തോടെ
തല ഉയർത്തിപിടിച്ചു
നിൽക്കുന്ന,
ഉണങ്ങിയ
ശിഖരങ്ങൾ മാത്രം
സ്വന്തമായ ഒറ്റമരത്തെ!!
ആർക്കും വായിച്ച്
എടുക്കാൻ കഴിയാ-
ത്തത്രയും നൊമ്പരങ്ങൾ
ആ ഒറ്റമരത്തിലെ
ഉണങ്ങിയ
ശിഖരങ്ങളിലത്രയും
നിറഞ്ഞു നിൽപ്പുണ്ട്.
തേടലിലേക്ക്
വേരോടിക്കുന്ന
ഒറ്റമരംപോൽ.,
എന്നിൽ നിന്നും
നിന്നിലേക്കൊരു
മൗനം പുറപ്പെട്ടിട്ടുണ്ട്.
ആ മൗനം
സാക്ഷ്യപ്പെടുത്തുന്നുണ്ട്,
എന്നിൽനിന്നും
നിന്നിലേക്ക്
ആഴ്ന്നിറങ്ങിയ
വേരുകളെ പറ്റി!!
നഷ്ടപ്പെടലിലും
നിന്നിലേക്ക് മാത്രം
തേടിവരുന്ന വേരുകൾ….
വെട്ടിമാറ്റിയിട്ടും
ഒരിക്കലെങ്കിലും
തളിർക്കാൻ
കൊതിക്കുന്ന
വേരുകൾ…..
ആ വേരുകളാണത്രേ,
എന്നിലെ നിന്നിലെ
സ്നേഹത്തിന്റെ ബാക്കിപത്രം!!
