രചന : ഹരീഷ് തമ്പി ✍️
ദൈവം
എന്റെ പേരിന് മുമ്പ്
ആദ്യമായി
“അച്ഛൻ” എന്ന് വിളിച്ചവനും
അവസാനം
അതേ വായ കൊണ്ട്
“നിങ്ങൾ ആരാ?”
എന്ന് ചോദിച്ചവനും
ഒരാൾ തന്നെയായിരുന്നു.
അന്ന്
ദൈവത്തെ ഞാൻ
ആകാശത്ത് അന്വേഷിച്ചില്ല.
ഓർമ്മ നഷ്ടപ്പെടുന്ന
മനുഷ്യന്റെ തലച്ചോറിനുള്ളിൽ
ഇത്ര വലിയ ഇരുട്ട്
വെച്ചവനെ
ഞാൻ
ആദ്യമായി
ദൈവം എന്ന് വിളിച്ചു.
ഇരുട്ട്
വഴി
ചോദിച്ചില്ല.
ആരും
വഴി
കാണിച്ചില്ല.
വീഴാതെ
എത്തിച്ചവർ
ഉണ്ടായിരുന്നു.
—

