പരിശുദ്ധ യാക്കോബായ സഭയിലെ നവാഭിഷിക്ത മെത്രാപ്പോലീത്ത ഗബ്രീയേൽ മോർ ഗ്രിഗോറിയോസ് തന്റെ സ്വിറ്റ്‌സർലണ്ട് സന്ദർശനത്തിന്റെ ഭാഗമായി ആർത്തിലെ മോർ ഔഗേൻ ദയറായിൽ എഴുന്നള്ളി വന്നു.

മോർ ഔഗേൻ ദയറാധിപൻ ലഹദോ റമ്പാച്ചനും ദയറായിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് ഭക്തിനിർഭരമായ വരവേല്പ് നൽകി ആദരിച്ചു.

അഭിവന്ദ്യ പിതാവ് വിദ്യാർത്ഥിയായും പിന്നീട് അധ്യാപകനായും പ്രവർത്തിച്ച മോർ ഔഗേൻ ദയറാ തനിക്കെന്നും തന്റെ സ്വന്തം ഗൃഹമാണെന്നും, ഇവിടെ എത്തുമ്പോൾ തനിക്ക് പ്രത്യേക ദൈവീകനിറവാണ് അനുഭവപ്പെടുന്നതെന്നും ദയറായിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ അനുസ്മരിച്ചു.

വിദ്യാർത്ഥികൾ പരിശുദ്ധ സഭയുടെ പ്രകാശമാകണമെന്നും അവരിലൂടെ ദൈവകരങ്ങൾ അദൃശ്യമായി നന്മകൾ പ്രവർത്തിക്കുമെന്നും, പരിശുദ്ധ സഭയുടെ വിശ്വാസ പാരമ്പര്യങ്ങൾ തലമുറകൾക്ക് കൈമാറാനുള്ള ചാലക ശക്തിയാണ് വിദ്യാർത്ഥികൾ എന്നും ഗബ്രീയേൽ മോർ ഗ്രിഗോറിയോസ് തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

ദയറായിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുക്കുക, യാമ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുക തുടങ്ങിയ പരിപാടികൾക്കു ശേഷം 26-07-2026 ഞായറാഴ്ച ദയറാ ദേവാലയത്തിൽ വി. കുർബാന അർപ്പിക്കുകയും കുർബാനാനന്തരം വിശ്വാസികളെ അഭിസംബോധന ചെയ്യുകയും ചെയ്യും.

As part of his visit to Switzerland, the newly consecrated Metropolitan of the Holy Jacobite Church, Gabriel Mor Gregorios, arrived at the Mor Augen Monastery in Arth.
The Abbot of Mor Augen Monastery, Lahdo Ramban, along with the teachers and students of the monastery, accorded a devout and grand reception to Metropolitan Mor Gregorios.

In his address to the students of the monastery, the revered father recalled that Mor Augen Monastery—where he previously served as both a student and a teacher—has always been like a home to him, and that he feels a special divine presence whenever he visits.

Gabriel Mor Gregorios added in his speech that students should become the light of the Holy Church, that God’s invisible hands will perform good deeds through them, and that students serve as the driving force in passing down the church’s faith traditions to future generations.

Following activities including teaching classes for monastery students and leading canonical prayers, he will celebrate the Holy Qurbana at the monastery church on Sunday, July 26, 2026, and address the faithful after the liturgy.

By ivayana

Leave a Reply

Your email address will not be published. Required fields are marked *