Narcotics is a dirty business എന്ന ലാലേട്ടന്റെ പ്രസിദ്ധമായ ഡയലോഗ് ഇരുപതാം നൂറ്റാണ്ടെന്ന സിനിമയിലേതാണ്.
അത് തന്നെയാണ് പച്ചയായ യാഥാർത്ഥ്യവും.
സ്വഭാവിക ലഹരികൾ വിട്ട് കൂടുതൽ കാഠിന്യമുള്ളതും ആഴമേറിയതുമായ ലഹരി തേടി പോകുന്നവരാണ് മയക്കുമരുന്നിൻ്റെ ഭീകരമായ ലോകത്തിലേക്ക് എത്തിപ്പെടുന്നത്.
അതിന് ആൺ പെൺ വിത്യാസം ഒന്നുമില്ല.
തലമുറകളേയൊ കുടുംബങ്ങളെയൊ മാത്രമല്ല അത് ബാധിക്കുന്നത്.
സമൂഹത്തിനെ തന്നെ കാർന്നു തിന്നുന്ന മാരകമായ വിപത്താണത്.

സ്വർണം അടക്കമുള്ള മറ്റ് ഏതു കള്ളക്കടത്താണെങ്കിലും അത് സർക്കാരിനെ നികുതി വെട്ടിക്കുന്നു എന്നല്ലാതെ സമൂഹത്തിൽ നേരിട്ട് ബാധിക്കുന്ന വിഷയമെയല്ല.
പക്ഷെ ഡ്രഗ്സ് അങ്ങനെയല്ല. മനുഷ്യൻ്റെ മനോനിലകളെ മാരകമായ രീതിയിൽ സ്വാധീനിച്ച് ഈ ലോകത്തെ തന്നെയാണ് അത് തകർത്തു തരിപ്പണമാക്കുക.
അടുത്ത കാലങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന എല്ലാ ക്രൈമുകൾക്കു പിന്നിലും ഇത്തരം മാരകമായ ലഹരിയുടെ സ്വാധീനം നമുക്ക് കണ്ടെത്താൻ കഴിഞ്ഞേക്കും.
തൊണ്ണൂറു ശതമാനം കുറ്റകൃത്യങ്ങളിലും വില്ലൻ ലഹരി തന്നെയാണ്.
ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ നടന്ന മയക്കുമരുന്ന് വേട്ട നിരന്തരമായി തന്നെ തുടർന്നു കൊണ്ടിരിക്കണം.

രാജ്യം മുഴുവനും അത് ഏറ്റെടുത്തു വ്യാപിപ്പിക്കുകയാണ് വേണ്ടത്.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്ക് കഠിനമായ ശിക്ഷകൾ തന്നെയാണ് നൽകപ്പെടേണ്ടത്.
ഗൾഫ് രാജ്യങ്ങളിലേത് പോലെ ഏറ്റവും വലിയ ക്രിമിനൽ കുറ്റമായി തന്നെ അതിനെ കാണുകയും വധശിക്ഷ പോലുള്ള ശിക്ഷകൾ നടപ്പിലാക്കുകയും ചെയ്യണം.
അതിന്റെ ഭാഗമായി ഏതെങ്കിലും ഒരു കാരിയറിനെയോ ഏജൻ്റിനെയോ മാത്രം പിടിച്ചത് കൊണ്ട് മാത്രം ഒരു പ്രയോജനവുമില്ല.

അതിൻ്റെ പിന്നിലായി പ്രവർത്തിക്കുന്ന മുഴുവൻ ദുഷ്ട ശക്തികളെയും വേരോടെ തന്നെ ഉൻമുലനം ചെയ്യണം.അത് ഈ നാടിനോടും സമൂഹത്തോടും രാഷ്ട്രത്തോടും ഭാവി തലമുറയോടും ചെയ്യുന്ന ഏറ്റവും വലിയ കടമയും കടപ്പാടുമായി മാറട്ടെ.

ഷാനാവാസ് അമ്പാട്ട്

By ivayana

Leave a Reply

Your email address will not be published. Required fields are marked *