​നാട്ടിലെ രാത്രിയുടെ നിശബ്ദത കീറിമുറിച്ചുകൊണ്ട് ഫോൺ ബെല്ലടിച്ചു ഉറങ്ങിക്കിടക്കക്കരയിൽ കിടന്ന ഫോൺ എടുത്തു നോക്കിയപ്പോൾ ഗൾഫിലിരിക്കുന്ന കൂട്ടുകാരന്റെ നമ്പറാണ് സ്‌ക്രീനിൽ തെളിഞ്ഞു കിടക്കുന്നത് ഉറക്കച്ചടവോടെ കോൾ അറ്റൻഡ് ചെയ്ത ഉടനെ നാട്ടിലുള്ള സുഹൃത്ത് ചോദിച്ചു ഹലോ കൂട്ടുകാരാ എന്താ ഈ രാത്രിയിൽ ഒരു വിളി നാട്ടിലെ വിശേഷം തിരക്കാനല്ലേ
​അക്കരത്തു നിന്നും വിയർപ്പും പിരിമുറുക്കവും നിറഞ്ഞ പ്രവാസിയുടെ ശബ്ദം ഉയർന്നു അങ്ങനെയല്ല മച്ചാനേ ഡൽഹിയിൽ നീതിക്കുവേണ്ടി തെരുവിൽ പൊരുതുന്ന ആ മക്കളുടെയും രക്ഷിതാക്കളുടെയും മുഖം കണ്ടിട്ട് എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല എന്റെ മകനും ഇത്തവണ പരീക്ഷ എഴുതിയതല്ലേ കഷ്ടപ്പെട്ട് ഉറക്കമൊഴിച്ച് കൈയിലെ കാശെണ്ണിയെണ്ണി നോക്കി അവനെ പഠിപ്പിച്ചത് ആരുടെ മുന്നിലും കൈ നീട്ടാതിരിക്കാനല്ലേ ഒട്ടും വിയർപ്പൊഴുക്കാതെ സിസ്റ്റത്തെ ഹൈജാക്ക് ചെയ്യുന്നവരുടെ മുന്നിൽ ആ കുഞ്ഞുങ്ങളുടെ അധ്വാനം അടിയറവുവെക്കപ്പെടുമ്പോൾ ഒരു അച്ഛന് എങ്ങനെ സമാധാനത്തോടെ ഇരിക്കാൻ കഴിയും

​നമ്മളൊരു എഴുത്തുകാരനല്ലേ എടോ കവികൾ എക്കാലത്തും ചൂഷണങ്ങൾക്കും അധികാര ധാർഷ്ട്യത്തിനുമെതിരെ തെരുവിൽ പൊരുതിയവരാണ് വയലാറും ഇടശ്ശേരിയും മുതൽ ഒടുവിൽ കുഞ്ഞുണ്ണിമാഷും ബാലചന്ദ്രൻ ചുള്ളിക്കാടും വരെ സമൂഹത്തിന്റെ നൊമ്പരങ്ങളെ തങ്ങളുടെ കവിതകളിലൂടെ അടിയൊഴുക്കുകളാക്കി മാറ്റിയവരാണ് എങ്കിൽ പിന്നെ ഈ അനീതിക്കെതിരെ നമുക്ക് എന്തുകൊണ്ട് സംസാരിച്ചുകൂടാ അവിടെ എന്റെ മകനടക്കമുള്ള കുട്ടികളുടെ അവസ്ഥയെന്താ നീ ഒന്ന് പറയ് പ്രവാസിയുടെ ശബ്ദം ഇടറി

​ഫോണിന്റെ മറുകരയിൽനിന്ന് നാട്ടിലുള്ള സുഹൃത്ത് ഒരു ദീർഘനിശ്വാസത്തോടെ മറുപടി പറഞ്ഞു നീ പറഞ്ഞത് അക്ഷരംപ്രതി സത്യമാണ് കൂട്ടുകാരാ ഡൽഹിയിലെ തെരുവുകളിൽ ആ രക്ഷിതാക്കളുടെ നിലവിളികൾ ആരുടെ കണ്ണുമാണ് നനയിക്കാത്തത് വെയിലത്ത് വിയർപ്പൊഴുക്കി കഷ്ടപ്പെട്ട് പണിയെടുക്കുന്ന സാധാരണക്കാരായ അമ്മമാരുടെയും അച്ഛന്മാരുടെയും നെഞ്ചുതകർന്നുള്ള കാഴ്ചയാണിത് മക്കളുടെ ഭാവി ഓർത്ത് കണ്ണീരൊഴുക്കുന്ന നിന്നെപ്പോലെയുള്ള ആയിരക്കണക്കിന് പ്രവാസികളുടെ അവസ്ഥ ഇതാണ് പാവപ്പെട്ടവന്റെ വിയർപ്പിന്റെ വിലയറിയാത്ത യാഥാർത്ഥ്യങ്ങൾ കാണാൻ കണ്ണില്ലാത്ത അധികാരികൾ അധികാര കസേരകളിൽ ഇരിക്കുമ്പോൾ ഒരു എഴുത്തുകാരൻ എങ്ങനെ മൗനം പാലിക്കും

​കാരണം പ്രണയവും വിരഹവും നൊമ്പരങ്ങളും മാത്രമാണോ സാഹിത്യം അല്ല ഒരിക്കലുമല്ല വെറും വരികളുടെ അലങ്കാരമല്ല ഒരെഴുത്തുകാരന്റെ ദൗത്യം ചുറ്റും നടക്കുന്ന അനീതികൾക്കുമെതിരെ ചൂഷണങ്ങൾക്കുമെതിരെ പ്രതികരിക്കുക എന്നതാണത് സമൂഹത്തിന്റെ കണ്ണീരിനും യാഥാർത്ഥ്യങ്ങൾക്കും നേരെ കണ്ണടച്ചിരിക്കാൻ ഒരെഴുത്തുകാരനാവില്ല ഈ സമൂഹത്തോട് പ്രതിബദ്ധതയുള്ളവനാണ് യഥാർത്ഥ എഴുത്തുകാരൻ അത്തരം അനീതികൾക്കെതിരെ പൊരുതാനുള്ള ധാർമിക ഉത്തരവാദിത്തം കൂടിയുണ്ട് ഓരോ പേനത്തുമ്പിനും.

By ivayana

Leave a Reply

Your email address will not be published. Required fields are marked *