ഇരുളുകൊണ്ടു പകലിനെ
മൂടപ്പെടുമ്പോൾ
ഓർമ്മയുടെ അക്ഷങ്ങൾ
വീണ്ടും തെളിയുമ്പോൾ
തെളിഞ്ഞു വന്നു കാലം
കോമരം തുള്ളുമ്പോൾ
മുന്നോട്ട് ചലിച്ച പാദങ്ങൾ
പിന്തിരിയാൻ കൊതിക്കുമ്പോൾ
കട്ടപിടിച്ച ഇരുളിലേക്ക്ഒരു വട്ടം
കൂടി മിഴികൾ സഞ്ചരിക്കുമ്പോൾ
മറന്നുവെച്ചതെന്തോ ഒന്ന്
മനസ്സ് തേടുമ്പോൾ
മിഴികളിൽ ഇരുണ്ടു കൂടിയ
കാർമേഘത്തിൽനിന്നും തുള്ളികൾ
വീഴാൻ കൊതിക്കുമ്പോൾ
ഒരുവട്ടം കൂടി കൂട്ടിയെഴുതാൻ
കടലാസ് കഷ്ണങ്ങൾ തേടുമ്പോൾ
ഓടിവന്ന മാരുതൻ കടലാസു
കഷ്ണങ്ങളെ തട്ടിപറിച്ചു
അകന്നു പോകുമ്പോൾ
തെളിഞ്ഞു വന്നു അക്ഷരങ്ങൾ
മങ്ങിതുടങ്ങുമ്പോൾ
വഴിതെറ്റി പോയൊരു പാദങ്ങൾ
അവിടെ നിശ്ചലമാകുമ്പോൾ
വെറുതെയെന്നറിഞ്ഞിട്ടും
ഒരു തേങ്ങൽ ഉള്ളിൽ
മുളപൊട്ടുമ്പോൾ
ഈ ഇരുട്ടിനെ ഞാൻ
ഇഷ്ടപ്പെടുന്നു …

സുധീർതൊട്ടിയൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *