ഉറ്റബന്ധങ്ങളെല്ലാം,
അപ്രാപ്യമാകുംതോറും,
ഒറ്റയായ്ത്തീർന്നീടുന്നു
ഞാനെന്ന പാരാവാരം.!
ആർക്കുന്നു,
അലയടിച്ചാർക്കുന്നു
ശിഷ്ടജന്മ,ത്തിരമാലകളെന്നിൽ,
ഉലയില്ലെന്നാലും ഞാൻ!
ഏകനായ്, ചുവരുകൾക്കുള്ളിൽ
ഞാൻ,നിശ്ശബ്ദനായ്,
ഉലാത്തും,കവിതയിൽ
ലയിക്കും,പ്രകൃതിയെ
പുണരും,പുലർച്ചയും
സന്ധ്യയുമെനിക്കായി,
കൂട്ടിരിക്കുവാൻവരും.
രാത്രിയിൽ,ചീവീടുകൾ
എനിക്കായ്,സ്വരരാഗ
ഗീതികൾ,പാടും
പഴംപാട്ടുകൾ പാടിത്തരും.
ഊർന്നൂർന്നു വരും
നിലാവെന്നിലേക്കെൻഭാവത്തിൻ
നീറ്റലിൽ,സ്വാന്ത്വനത്തിൻ
വെളിച്ചം ലയിപ്പിക്കും!
ഹാ പ്രപഞ്ചമേ- – – – ,
നിനക്കെന്നെയും
മറക്കുവാനാവുമോ
മറവിക്കു കൂട്ടിരിപ്പവൻ ഞാനും!!.

By ivayana

Leave a Reply

Your email address will not be published. Required fields are marked *