മെത്തപോലുള്ള പുൽമൈതാനത്തിൽ
മനസ്സുഖമോടൊന്നു കേളിയാടിടാൻ
മോഹിക്കാമൂർഖയൗവ്വനതീഷ്ണത
മനസ്വസ്ഥതയില്ലാതിന്നുയുഴറുന്നു.

മന:പ്പാഠമായപുസ്തകാക്ഷരങ്ങളാൽ
മനോവ്യഥയേറി വിശ്രമമില്ലാതാകെ
മാനസീകുല്ലാസമേകുന്നതിനായുള്ള
മൈതാനക്കേളികളസ്തമിക്കുന്നു.

മസ്തിഷ്കാഘാതമേറ്റു തളരുന്ന
മാന്ദ്യതയധികമായഅർഭകരെല്ലാം
മൗനമോടെ മുറിയിലിരുപ്പായയ്യയ്യോ
മനശ്ശാന്തിയില്ലാതസ്ഥിരച്ചിത്തരായി.

മുന്നിലാണെന്നുമീ പാഠശാലയിൽ
മനഃപാഠമാകിയച്ചിന്താഭാരമല്ലാതെ
മതമായില്ലൊന്നുമധികമായുള്ളിൽ
മാറ്റുരയ്ക്കുന്നസർഗ്ഗാത്മകതയില്ല.

മുഖകാന്തിയേറിന്നോരുസുസ്‌മിതം
മേല്ഭാഗത്തില്ലല്ലോയമലതയാർന്ന്
മൂടാപ്പോടുളേളാരുപെരുമാറ്റത്താൽ
മുറ്റിയദ്വേഷത്തിലുള്ളം പിടയ്ക്കുന്നു.

മാറ്റമില്ലാതുള്ളശാഠ്യങ്ങളാൽശീലം
മാർഗ്ഗണമില്ലാതവധാനതയില്ലാതെ
മൃതുലതയൊഴിഞ്ഞോരുഗ്രതയാൽ
മനുഷത്വമില്ലാത്തമൃഗമാനസങ്ങൾ.

മദ്യപാനസഭയിലാകൃഷ്‌ടരായിന്ന്
മധുപാനമത്തരായല്ലോയിളമകൾ
മദം പൊട്ടിയ ഗർജ്ജന ധ്വനിയാൽ
മാറ്റൊലിയാകുന്ന അപകടങ്ങൾ .

മോദമോടാമൈതാനത്തായിന്നില്ല
മിന്നുന്നതാരാകാന്തികളായവർ
മേളിച്ചുച്ചാടിയുമോടിയുമാമോദം
മടിയില്ലാതട്ടഹസിച്ചിരുന്നെങ്കിൽ.

മനോരഞ്ജനോയുല്ലാസത്താലെ
മനസ്സാലാകർഷിച്ചകളികളെല്ലാം
മധുവ്രതമായ സ്വപ്നാടനത്താൽ
മന:പൂർവ്വമൊന്നാവർത്തിക്കാം.

മൈതാനമുള്ളോരുയിടങ്ങളെല്ലാം
മോഹസൗധങ്ങൾ പണിതുയർത്തി
മേല്പടിയായയരക്ഷിതാവസ്ഥയിൽ
മിഴിച്ചിരുന്നലസമായമിഴിയിണകൾ .

മിഴിയടച്ചിന്നിതായുയർന്നമേടകൾ
മറയ്ക്കുന്നല്ലോ;പ്രകൃതീരമണീയത
മദ്ധ്യാഹ്നത്തിലാസ്വദിച്ചിളവെയിലേറ്റ്
മന്ദമാരുതനിലലിയാനാവാതാകുന്നു.

മനസ്സെത്താത്തദൂരത്തോളമനന്തം
മേച്ചിൽപ്പുറങ്ങൾ; അളവില്ലാതാവണം
മാർഗ്ഗഭ്രംശമില്ലാതൊഴുകിയകലേക്ക്
മെല്ലെ മെല്ലെ ഒന്നിച്ചൊന്നു നടക്കാം.

മാനം മുട്ടുന്ന മലകളിലായേറിയന്ത്യം
മേഘമാലയിലംഗുയാൽ തൊട്ടിടാം
മയൂഖവീണാ തന്ത്രിയിലിമ്പമാർന്ന്
മോഹനരാഗമീണത്തിലാസ്വദിക്കാം.

മൈതാനത്തൂടുള്ള യാത്രയെല്ലാം
മനഃസ്സാക്ഷിയോടൊന്നോർത്തിടാം
മൂഢന്മാരൊരുക്കിയയാലയങ്ങൾ
മുഷ്‌ടിബലത്താലിടിച്ചു നിരത്താം.

മരുത്തേറ്റാ പുൽമേട്ടിലൂടെ ഹാഹാ
മുളുന്നോരു പതംഗമായി പാറി പാറി
മുക്തമായോരാത്മാവായിയുയർന്ന്
മനസ്സുഖമോടാനിത്യതയിലലിഞ്ഞീടാം.

അഡ്വ: അനൂപ് കുമാർ കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *