തൊഴിലാളിതൻ കാരിരുമ്പിൻ കരുത്തുമായ്
നിറയുന്നു ഹൃദയത്തിലുണരുന്നൊരൈക്യത
ഓർമ്മപ്പെടുത്തുന്നു നീതിതന്നുദയമായ്
മാനവൈക്യത്തിൻ മഹനീയ മാതൃക.
ചരിത്രപോരാട്ട വിജയത്തിളക്കമായ്
ചേർന്നുനിൽക്കുന്നിതാ, പുലരിപോൽ മെയ്ദിനം
ധരിത്രിയൊന്നാകെത്തുടർച്ചതൻ കരളുമായ്
ഉയർത്തിടുന്നാ,വർണ്ണ വിജയധ്വജങ്ങളും.
ഊർജ്ജസ്വലർ നിത്യ ധീരപോരാളികൾ
മാനവലോകത്തിനാകെയും മാതൃക
ആർജ്ജവമേ കു,ന്നുദയാർക്ക വീഥിയിൽ
ആദരിക്കുന്നിതാ, യുവഹൃദയ ഭൂമിക.
പണിയെടുത്തടിമതൻ ഭാവം പുലർത്താതെ,
ചടുലമായോർമ്മപ്പെടുത്തുകാ, വൈഭവം
തടയില്ലൊരാളും; കരളിൽത്തുടിക്കട്ടെ-
യാദ്യമീ, മെയ്ദിന സ്മരണകൾതൻ ഹരം.
ചാട്ടവാറേറ്റവർക്കാകില്ലിരുളാർന്ന-
കരളാൽത്തെളിക്കുന്ന വേർതിരിവിൻ നുകം
ചാട്ടുളിപോലൊറ്റ മനസ്സുമായുണരണം;
നാട്ടുവഴക്കമായ് മാറരുത് ദുർഗ്ഗുണം.
ചരിത്രപോരാട്ട വിജയത്തിളക്കമായ്
ചേർന്നുനിൽക്കുന്നിതാ, പുലരിപോൽ മെയ്ദിനം
ധരിത്രിയൊന്നാകെത്തുടർച്ചതൻ കരളുമായ്
ഉയർത്തിടുന്നാ,വർണ്ണ വിജയധ്വജങ്ങളും.
പകർന്നു നൽകുന്നുദയ വർണ്ണമായീദിനം
തൊഴിലാളിതൻ തളരാത്തതാമുൾത്തടം
മണ്ണിൻ മഹത്വമായ്ത്തുടരട്ടെ നിർണ്ണയം
വിജയത്തിളക്കത്തിലുണരുന്ന ഹൃദ്സ്മിതം.
തോളോടു തോൾചേർന്നുനിൽക്കുന്നു ഭൂതലം
മെയ് ദിനാശംസകൾ നേരുന്നു പാരിടം
മാനവഹൃദയമേ, യുദയസ്മരണതൻ
ഹൃദയത്തുടിപ്പുണർത്തുന്നുദയ ചിന്തകം

അൻവർ ഷാ ഉമയനല്ലൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *