തൊഴിൽ ശാലകൾ വീണ്ടും
വിരൽ ചൂണ്ടുന്നു
തൊഴിലാളികൾക്കേൽക്കുന്ന
നഖക്ഷതങ്ങൾ
മുതലാളിമാർ പതിയെ
തല പൊന്തിക്കുന്നു
അടിമത്തച്ചങ്ങല കൊണ്ട്
വരിഞ്ഞു കെട്ടാൻ..
ഔദാര്യമൊട്ടുമേ വേണ്ടതില്ല
അവകാശം കയ്യിട്ടു വാരരുത്
അതു വാരാൻ അശരീരി
മുഴങ്ങുന്നു വീണ്ടും
അതുകേട്ടു വിറക്കാത്ത
തൊഴിലാളിൾ
അവകാശം ചോദിച്ചാൽ അത്
രാജ്യദ്രോഹമോ?
കോടീശ്വരന്മാരുടെ കോടാലികൾ
മുക്കിലാക്കിയതീ തൊഴിലാളികൾ
അദ്ധ്വാനത്തിന്റെ വിയർപ്പിനുള്ള
വിലമാത്രമത്രേ ചോദിക്കുന്നൂ…
അതു കക്ഷത്തിൽ വെക്കാൻ
ആർക്കുമാവുകില്ല
അലയടിച്ചുണരുമീ പാവം
തൊഴിലാളി വർഗ്ഗം
അടിമയല്ല…അടിയാളന്മാരുമല്ല
ചോര നീരാക്കി തരുന്നവർ ഞങ്ങൾ
വിയർപ്പിന്റെ വില നിങ്ങൾ
അറിഞ്ഞാലും കണ്ണടക്കുന്നവർ
അതു നേടിത്തന്നതീ മെയ് ദിവസം
ആഘോഷമല്ല, അതൊരു ചുവന്ന ദിനം
തൊഴിലാളി നേടിയെടുത്ത അവകാശം
അതു മെയ് ദിനം…ചരിത്രത്തിൽ ….
ചുവന്ന ദിനം.

മോഹനൻ താഴത്തേതിൽ

By ivayana