അവൾ അത് ഒരിക്കലും പറഞ്ഞിരുന്നില്ല.
കാരണം…
സ്ത്രീകൾ അവരുടെ വേദനകളെ അധികവും
ഒരു ചെറിയ പുഞ്ചിരിക്കുള്ളിൽ ഒളിപ്പിക്കാൻ പഠിച്ചവരാണ്.
ഈ ദിവസങ്ങളിൽ എന്നെ ഒന്ന് മനസ്സിലാക്കണം എന്നവൾ
പറഞ്ഞിരുന്നു എപ്പോഴോ….
അന്ന് അവൾ കിടക്കയുടെ ഒരറ്റത്ത്
ചുരുണ്ട് കിടക്കുകയായിരുന്നു.
ശരീരം വേദനകൊണ്ട് വിറയ്ക്കുന്നുണ്ട് …
നടുവ് പൊട്ടിപ്പോകുന്നതുപോലെ…
കാലുകൾക്ക് ഭാരമേറിയ കല്ലുകൾ കെട്ടിവെച്ചതുപോലെ…
കണ്ണുകൾ നിറയുന്നുണ്ട് …
കരയണമെന്ന് തോന്നുന്നുണ്ട്…
പക്ഷേ എന്തിനാണ് കരയുന്നതെന്ന്
അവൾക്കുപോലും പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.
അവൻ മുറിയിലേക്ക് വന്നു.
ഒന്നും ചോദിച്ചില്ല.
“ഇതൊക്കെ എല്ലാ പെൺകുട്ടികൾക്കും ഉണ്ടാകുന്നതല്ലേ…”
എന്ന വാക്കുകൾ അവന്റെ നാവിൽ ഉണ്ടായിരുന്നില്ല.
അവൻ മെല്ലെ അവളുടെ അരികിലിരുന്നു.
അവളുടെ നെറ്റിയിൽ വീണുകിടന്ന മുടിയിഴകൾ ഒതുക്കിവെച്ചു.
വേദനകൊണ്ട് തണുത്തുപോയ കൈകൾ
സ്വന്തം കൈകളിൽ ചേർത്തുപിടിച്ചു.
അവൾ ആദ്യമായി പൊട്ടിക്കരഞ്ഞു.
വേദന കൊണ്ടല്ല…
തന്നെ മനസ്സിലാക്കുന്ന ഒരാൾ അരികിലുണ്ടെന്ന ആശ്വാസം കൊണ്ടായിരുന്നു.
“നീ കരയരുത്…”
എന്ന് അവൻ പറഞ്ഞില്ല.
പകരം…
“കരഞ്ഞോളൂ…
ഈ നെഞ്ചിൽ ചാഞ്ഞു കരഞ്ഞോളൂ…
നിന്റെ കണ്ണുനീർ എന്നെ ഒരിക്കലും ബുദ്ധിമുട്ടിക്കില്ല…”
എന്നവൻ മെല്ലെ പറഞ്ഞു.
ആ നിമിഷം
അവൾ മനസ്സിലാക്കി…
ഒരു സ്ത്രീയെ സ്നേഹിക്കുക എന്നത്
അവളുടെ ചിരിയെ മാത്രം പ്രണയിക്കുന്നതല്ല…
അവളുടെ വേദനകളെയും,
ക്ഷീണത്തെയും,
കാരണമില്ലാതെ മിണ്ടാതിരിക്കുന്ന ദിവസങ്ങളെയും
ഒരേ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നതാണ്.
ആ രാത്രി
വേദനയ്ക്ക് മരുന്നുണ്ടായിരുന്നു…
പക്ഷേ,
അവളുടെ മനസ്സിന് മരുന്നായത്
ഒരു ഗുളികയല്ല…
“ഞാൻ കൂടെയുണ്ട്…”
എന്ന് പറഞ്ഞ്
ഒരു നിമിഷം പോലും കൈവിടാതെ നിന്ന
അവന്റെ സാന്നിധ്യമായിരുന്നു.
കാരണം…
ചില വേദനകൾ ശരീരത്തിലല്ല.
“നിന്നെ ഞാൻ മനസ്സിലാക്കുന്നു…”
എന്ന് പറയുന്ന ഒരു മനുഷ്യന്റെ അഭാവത്തിലാണ്.
അത്തരം ഒരാളെ ജീവിതം സമ്മാനിച്ച സ്ത്രീകൾ…
ഭാഗ്യവതികൾ മാത്രമല്ല…
ദൈവം സ്നേഹിച്ച് എഴുതിയ കഥകളാണവർ…..

By ivayana

Leave a Reply

Your email address will not be published. Required fields are marked *