തൈറോയ്ഡ് ഗ്രന്ഥികളിൽ ശരിയായ അളവിലല്ല ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് എങ്കിൽ ആൺപെൺ വ്യതാസമില്ലാതെ ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ അവഗണിക്കരുത്!!
തൈറോയ്ഡ് പ്രധാനമായും രണ്ട് പ്രധാന തരത്തിലാണ്,

♦️ഹൈപ്പോതൈറോയിഡിസവും
♦️ഹൈപ്പർതൈറോയിഡിസവുമാണ്.
തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോൺ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം.
ഇതിന്റെ പ്രധാന ലക്ഷണം ശരീരത്തിന്റെ പ്രവർത്തനം വളരെ സാവധാനത്തിൽ ആക്കുന്നു എന്നതാണ്. ഇതിന്റെ ഒന്നാം സ്റ്റേജിൽ പ്രത്യേകിച്ച് ലക്ഷണം ഒന്നും കാണിക്കില്ല. എന്നാൽ പോകപോകെ കടുത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെടും. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെ ശരീരഭാരം കൂടും. അതേപോലെ നേരിയ തണുപ്പ് ആണെങ്കിലും ശരീരത്തിന് സഹിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കും കൂടാതെ ദഹന പ്രശ്നങ്ങൾ ഉണ്ടാവും. സ്ത്രീകളിൽ അർത്തവക്രമങ്ങളിൽ മാറ്റം വരികയും വലിയ തോതിൽ രക്തസ്രാവം ഉണ്ടാവുകയും ചെയ്യും. കൂടാതെ ഓർമ്മക്കുറവ് ഡിപ്രെഷൻ ഏകാഗ്രതകുറവ് എന്നിവ അനുഭവപ്പെടുന്നു. അങ്ങനെ പറയപ്പെടാത്ത മാനസികാവസ്ഥയിൽ മാറ്റങ്ങൾ വരും..

പ്രധാനമായും അമിതമുടികൊഴിച്ചിൽ ചർമ്മത്തിലെ വരൾച്ച എന്നിവ ഉണ്ടാകും. ഈ ലക്ഷങ്ങൾ കണ്ടാൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്.
തൈറോയ്ഡ് ടെസ്റ്റുകൾ മൂന്നു തരത്തിൽ ഉണ്ട് ❗
TSH T3 T4
എന്നാൽ ഇതേ ലക്ഷണങ്ങൾ അല്ല ഹൈപ്പർ തൈറോയ്ഡിന്!
തൈറോയ്ഡ് ഗ്രന്ധിയിൽ അമിതമായി ഹോർമോൺ ഉത്പാധിപ്പിക്കുന്ന അവസ്ഥയാണ് ഇത്.
ശരീരത്തിന്റെ പ്രവർത്തനങ്ങളെ വേഗത്തിൽ ആക്കും. പെട്ടെന്ന് ശരീരഭാരം കുറയും. അമിതമായ വെപ്രാളം വേഗത്തിൽ ഉള്ള ഹൃദയമിടിപ്പ് ശരീരത്തിലെ അമിതമായ വിയർപ്പ് എന്നി ലക്ഷണങ്ങൾ കാണിക്കും. അതായത് നന്നായി ഭക്ഷണം കഴിച്ചാലും ശരീരം മെലിയുന്ന അവസ്ഥ ഉണ്ടാകും. ശരീരം വിയർക്കുകയും ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും. സാധാരണയിൽ കവിഞ്ഞു അമിതമായ വിശപ്പ് ഉണ്ടാവും. ഇടയ്ക്കിടെ വയറിളക്കം അനുഭവപ്പെടും. തൈറോയ്ഡ് ഗ്രന്ധി വലുതാകുമ്പോൾ കഴുത്തിൽ ചെറിയ വീക്കവും അനുഭവപ്പെടും. ഇവയെല്ലാമാണ് ഹൈപ്പർ തൈറോയ്ഡ്ന്റെ ലക്ഷണങ്ങൾ. ഇത്തരം ലക്ഷങ്ങൾ കണ്ടാലും മേൽ പറഞ്ഞ ടെസ്റ്റുകൾ തന്നെയാണ് ചെയ്യേണ്ടത്.

♦️തൈറോയ്ഡ് കാൻസർ
തൈറോയ്ഡ് ഗ്രന്ഥിയിൽ കാണപ്പെടുന്ന മാറ്റം മിക്കപ്പോഴും ക്യാൻസർ ആയിരിക്കണം എന്നില്ല. എന്നാൽ തൈറോയ്ഡ് ഗ്രന്ഥിയിലെ അസാധാരണമായ കോശവളർച്ച
1♦️ഒരു ട്യൂമർ പോലെ പ്രത്യക്ഷപ്പെടുകയും,
2♦️ശബ്ദത്തിൽ നേരിയ മാറ്റമുണ്ടാവുകയും, 3♦️സംസാരിക്കുമ്പോൾ തടസ്സം ഉണ്ടാവുകയും…
4♦️കഴുത്തിലും തൊണ്ടയിലും വേദന ഉണ്ടാവുകയും,
5♦️വിഴുങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയിൽ
തീർച്ചയായും FNAC പോലുള്ള ടെസ്റ്റുകൾ ചെയ്തു കുഴപ്പമില്ല എന്ന് ഉറപ്പുവരുത്തണം…
♦️എന്റെ സ്കാൻ റിപ്പോർട്ട്‌ പ്രകാരവും fnac റിപ്പോർട്ട്‌ പ്രകാരവും തൈറോയ്ഡ് മുഴയിൽ ട്യൂമർ പോലെയും ബ്ലഡ്‌ സ്‌പ്രെഡ്‌ ആയും ഒപ്പം തന്നെ പഴുപ്പ് കുമിളകളും കാണുന്നുണ്ടെന്ന് പറയുമ്പോഴും, മേൽ പറഞ്ഞ 5 ലക്ഷങ്ങൾ അനുഭവിക്കുമ്പോഴും ഒരു പ്രാർത്ഥനയെ ഉള്ളൂ, ഈ വേദനകൾ ആർക്കും വരാതിരിക്കട്ടെ❗

അനുഭവ സാക്ഷ്യങ്ങളുടെ നേർചിത്രങ്ങൾ ആണ് ഇവയെല്ലാം. അതുകൊണ്ട് തന്നെ ഒന്നും അവഗണിക്കാതിരിക്കുക❗
ആരൊക്കെ കൂടെ ഉണ്ടെന്ന് പറഞ്ഞാലും വേദനകൾ സഹിക്കേണ്ടത് അവനവൻ തന്നെയാണ്.
അവനവൻ അവനവനു കാവലാവുക❗

ആമിരജി

By ivayana