ഇപ്പോൾ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി സമരത്തെ കുറിച്ച് ചിലത് പറയാതിരിക്കാനാവില്ല. കാരണം ജനാധിപത്യപരമായ അവകാശ സമരമായി തുടങ്ങിയ സമരത്തിന്റെ ഗതിമാറി ആ സമരം ഇന്ത്യൻ ദേശിയതക്ക് എതിരെയുള്ള ഒരു ആസൂത്രിത സമരമെന്ന നിലയിലേക്ക് ഗതിമാറുന്നു​ എന്ന സംശയത്തെ അതീവ ഗൗരവത്തോടെ എടുത്തെ മതിയാകൂ.

കോക്രോച്ച് ജനതാ പാർട്ടി സമരം ദേശീയ സുരക്ഷക്ക് വെല്ലുവിളികളുയർത്തുന്ന നിലയിലേക്കാണൊ നിലവിലെപോക്ക് എന്നതും രാജ്യ സുരഷാ ഏജൻസിക്കൾ അന്വോഷിച്ച് കണ്ടെത്തിയേ മതിയാകൂ. കാരണം യുവജന രോഷത്തിന്റെ മറവിലെ അട്ടിമറി നീക്കങ്ങൾ ആയി ഈ സമരം പരിണമിക്കുകയാണെങ്കിൽ അതിന്റെ പ്രത്യാഖാതങ്ങൾ ഭയനകമായിരിക്കും.
തുടക്കത്തിൽ കൃത്യമായ രാഷ്ട്രീയ ലഷ്യങ്ങളില്ലാതെ തുടങ്ങിയൊരു സമരം യുവതയുടെ വിമോജനത്തോടുള്ള വൈകാരികത മുതലെടുത്ത് ആരൊക്കെയോ ചേർന്ന് എവിടെയൊക്കെയോ കൊണ്ടെത്തിച്ചിരിക്കുന്നു എന്നതാണ് സത്യം.

തൊഴിലില്ലായ്മ, പരീക്ഷാ പേപ്പർ ചോർച്ച, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ എന്നിവ മുൻനിർത്തി ‘ജനറേഷൻ Z’ (Gen Z) യുവതീയുവാക്കളുടെ ശബ്ദമെന്ന പേരിൽ ഉയർന്നുവന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) ഇന്ന് കേവലമൊരു അവകാശ സമരത്തിനപ്പുറം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും ദേശീയതയ്ക്കും വലിയൊരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണോ?.
ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ കാത്തിരിക്കുന്ന രാജ്യവിരുദ്ധ ശക്തികളുടെയും ഒരു പ്രത്യേക മതവിഭാഗത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന തീവ്ര സംഘടനകളുടെയും കളിപ്പാവയായി ഈ പ്രസ്ഥാനം മാറുകയാണോ എന്ന സംശയം കനക്കുന്ന സാഹചര്യത്തിൽ, ഈ പാർട്ടി അതിന്റെ ഉദ്ദേശലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കുന്നതായി തോന്നിയവരുടെ കൂട്ടത്തിൽ ഒരാളാണ് ഞാനും.

ജനകീയ ആവശ്യങ്ങളുടെ മറവിലെ അട്ടിമറി അജണ്ടയുടെ ഒളിച്ച്കടത്ത് ഏജന്റായി ഈ സമരം മാറുന്നുണ്ടെങ്കിൽ എന്ത് വിലക്കൊടുത്തും ആ അട്ടിമറി ശ്രമത്തെ പ്രതിരോധിച്ചേ മതിയാകൂ.
​തുടക്കത്തിൽ ഒരു ആക്ഷേപഹാസ്യ പ്രസ്ഥാനമായി ഡിജിറ്റൽ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ട CJP, ക്രമേണ സർക്കാരിനും ഭരണഘടനാ സ്ഥാപനങ്ങൾക്കുമെതിരെ രോഷം അഴിച്ചുവിടുന്ന സംഘടിത ശൃംഖലയായി മാറിയിരിക്കുന്നു.
ഏത് ജനാധിപത്യ രാജ്യത്തും അവകാശങ്ങൾക്കായി പ്രക്ഷോഭം നടത്തുന്നത് സ്വാഭാവികമാണ്. എന്നാൽ, അയൽരാജ്യങ്ങളായ ബംഗ്ലാദേശിലും നേപ്പാളിലും സംഭവിച്ചതുപോലെ ഭരണകൂടങ്ങളെ അട്ടിമറിക്കുകയും തെരുവുകളിൽ കലാപം സൃഷ്ടിക്കുകയും ചെയ്യുന്ന മാതൃക ഇന്ത്യയിലും നടപ്പിലാക്കണമെന്ന ആഹ്വാനങ്ങൾ ഉയരുമ്പോൾ അതിനെ കേവലമൊരു “യുവജന പ്രക്ഷോഭമായി” മാത്രം കാണാൻ ഇനി കഴിയില്ല എന്നതാണ് എന്റെ പക്ഷം.
​ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും മുൻനിർത്തി, ഭരണകൂടത്തെത്തന്നെ നിശ്ചലമാക്കാനും വൻതോതിലുള്ള ക്രമസമാധാന തകർച്ച ഉണ്ടാക്കാനും ശ്രമിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണ്.
​എഐ സൈബർ അറ്റാക്കുകൾ ഉൾപ്പടെ ഉപയോഗപെടുത്തി ദേശിയതക്കെതിരായ ഒരു ഡിജിറ്റൽ യുദ്ധത്തിന്റെ സാദ്ധ്യതയും ഈ സമരത്തിൽ ഒളിപ്പിച്ചിട്ടില്ലേ എന്ന സംശയവും അസ്ഥാനത്തല്ല എന്ന് തോന്നുന്നു.

ഈ സമരത്തിന്റെ ഏറ്റവും അപകടകരമായ വശം ഇതിൽ ഉപയോഗിക്കപ്പെടുന്ന നൂതന സാങ്കേതികവിദ്യകളും (വിദേശ ) ആസൂത്രണങ്ങളുമാണ്. അടുത്തിടെ രാജ്യത്തുണ്ടായ എഐ (AI) കേന്ദ്രീകൃത സൈബർ ആക്രമണങ്ങളും, വ്യാജ വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും ഈ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.
​സാധാരണക്കാരായ ഉദ്യോഗാർത്ഥികളുടെയോ വിദ്യാർത്ഥികളുടെയോ ചിന്തകൾക്ക് അപ്പുറത്തുള്ള ഇത്തരം വ്യാപ്തിയേറിയ സൈബർ അറ്റാക്കുകൾക്ക് പിന്നിൽ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യ വിരുദ്ധ ശക്തികളുടെയും ടൂൾകിറ്റ് ഗൂഢാലോചകരുടെയും സാന്നിധ്യമുണ്ടെന്ന് സുരക്ഷാ ഏജൻസികൾ നിരീക്ഷിക്കുന്നുണ്ടെന്നത് ഒരു സത്യമായ കാര്യമാണ്.
ഇവിടെ സാങ്കേതികവിദ്യയെ ആയുധമാക്കി രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാനും സാമ്പത്തിക വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങളിലെ വെറും കരുക്കളായി അവരറിയാതെ CJP അണികൾ മാറുകയാണെന്നത് സത്യമെങ്കിൽ അത് ഇന്ത്യയുടെ അഖണ്ഡതക്കും ഐക്യത്തിനും നേരെയുള്ളാരു സൈബർ ആക്രമണമാണ്.

ഈ സമരത്തിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം മതപരമായ ഹൈജാക്കിംഗും മത-രാഷ്ട്രീയ ശക്തികളുടെ ഇടപെടലും ആണ്. ഇതിലെഏറ്റവും ഗുരുതരമായ വശം ഈ സമരത്തിലേക്ക് ചില പ്രത്യേക മതവിഭാഗങ്ങളും തീവ്ര നിലപാടുള്ള സംഘടനകളും നടത്തുന്ന (നടത്തിയിരിക്കുന്ന ) നുഴഞ്ഞുകയറ്റമാണ്.തൊഴിലില്ലായ്മ എന്ന പൊതുവായ വിഷയം ഉന്നയിച്ച് രംഗത്തുവന്ന ഈ പ്രസ്ഥാനത്തെ, കൃത്യമായ വർഗീയ അജണ്ടകളുള്ള ചില മുസ്ലിം തീവ്ര സംഘടനകൾ സാമ്പത്തികമായും ആൾബലപരമായും പിന്തുണയ്ക്കുന്നു എന്ന വാർത്തകൾ വെളിച്ചത്തുവന്നിട്ടുണ്ട്.പൊതുസമൂഹത്തിന്റെ പിന്തുണ നേടാൻ വിദ്യാർത്ഥികളെയും യുവാക്കളെയും മുന്നിൽ നിർത്തുകയും, തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് സ്വന്തം രാഷ്ട്രീയ-മത അജണ്ടകൾ നടപ്പിലാക്കാൻ ഈ പ്രസ്ഥാനത്തെ ടൂളായി ഉപയോഗിക്കുകയുമാണ് ഇക്കൂട്ടർ ചെയ്യുന്നത്.

ദേശീയ ധ്രുവീകരണം സൃഷ്ടിച്ച് വർഗീയ കലാപങ്ങൾക്ക് കളമൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇത്തരം ഇടപെടലുകൾ ഇന്ത്യയുടെ പാരമ്പര്യത്തിനും ദേശീയതയ്ക്കും വൻ ഭീഷണിയാണ്. അപ്പോൾ ഇത്തരം നീക്കത്തെ പ്രതിരോധികേണ്ടത് ഭാരതത്തിന്റെ ദേശിയതയോടും ,ഐക്യത്തോടും , അഖണ്ഡതയോടും മാതൃരാജ്യത്തോടും കൂറുള്ള ഒരോ ഭാരതീയന്റെയും കടമയാണ്.അല്ലാതെ വീണ്ടുവിചാരമില്ലാതെ തലയും വാലും എന്തെന്ന് തിരിയാത്ത ലക്ഷ്യങ്ങളിൽ വ്യവസ്ഥയില്ലാത്ത കൃത്യമായ രാഷ്ട്രീയലക്ഷ്യമില്ലാത്ത വിമോജന രാഷ്ട്രീയ ആൾകൂട്ട പ്രസ്ഥാനത്തെ നോക്കി സപ്പോർട്ട് ചെയ്ത് ആത്മ സംതൃപ്തി കണ്ടെത്തുന്നത് ആർക്കും ഗുണം ചെയ്യില്ല. കാരണം ഇന്ത്യൻ ദേശിയത മതത്തിനും ജാതിക്കും ,വർഗ്ഗത്തിനും , രാഷ്ട്രീയത്തിനും എല്ലാം ഉപരി ഇന്ത്യയെ ഒരുമിപ്പിച്ച് നിർത്തുന്ന ദേശസ്നേഹ വികാരമാണ്. ഇന്ത്യൻ ദേശീയത ഒരു മതത്തിന്റെയും രാഷ്ട്രീയ പാർട്ടിയുടെയും കുത്തകയല്ല. അതങ്ങിനെയാണെന്ന് ആരെങ്കിലും നിങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ ഇന്ത്യാ വിരുദ്ധ അജണ്ഡകളെ തിരിച്ചറിയുക തന്നെവേണം. അതിനെതിരെ പ്രതികരിക്കേണ്ടത് ഒരോ ഇന്ത്യക്കാരന്റെയും കടമയും ആണ്.

കാരണം ഭാരതീയ ദേശീയത എന്നതിലൂന്നി ഇന്ത്യയുടെ ഐക്യം (unity)എന്നതിൽ ജാഗരൂകമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നു തോന്നുന്നു. ശരിയാണ്
​പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. എന്നാൽ ആ പ്രതിഷേധങ്ങൾ രാജ്യത്തിന്റെ നിലനിൽപ്പിനെയും ദേശീയ ചിഹ്നങ്ങളെയും സമാധാന അന്തരീക്ഷത്തെയും തകർക്കുന്ന തലത്തിലേക്ക് മാറുമ്പോൾ അത് രാജ്യദ്രോഹപരമായ പ്രവർത്തനങ്ങൾക്ക് വഴിമാറുന്നു.
​കോക്രോച്ച് ജനതാ പാർട്ടി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന അപകടകരമായ രാഷ്ട്രീയം ഭാരതത്തിലെ യുവതലമുറ തിരിച്ചറിയേണ്ടതുണ്ട്. വ്യാജ വാഗ്ദാനങ്ങളിലും അട്ടിമറി ആഹ്വാനങ്ങളിലും വീണുപോകാതെ, സ്വന്തം അവകാശങ്ങൾക്കായി പോരാടുമ്പോൾത്തന്നെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെയും ദേശീയ ഐക്യത്തെയും സംരക്ഷിക്കേണ്ട ബാധ്യത ഓരോ പൗരനുമുണ്ട്. രാജ്യ വിരുദ്ധ ശക്തികളുടെ കൈകളിലെ ടൂളുകളായി മാറാൻ ഭാരതത്തിലെ യുവത്വത്തെ അനുവദിച്ചുകൂടാത്തതാണ്🖤

By ivayana

Leave a Reply

Your email address will not be published. Required fields are marked *