രചന : സിജിസജീവ് ✍️
അറയ്ക്കലിന്റെ അറത്തുമുറിച്ച വാക്കുകളാണ് ഇപ്പോൾ കേരളക്കരയിലുണ്ടായ ഏറ്റവും വലിയ ഉരുൾ പൊട്ടലെന്നു തോന്നിപോകുന്നു,,
ഓവുലേഷൻ ടൈമിൽ ആരോടും സെക്സ് തോന്നുന്നു എന്നത്,, ആ കൊച്ചിന്റെ അഭിപ്രായം ആണ്,,, അവൾ പറയട്ടെ,,, അങ്ങനെ ഉള്ളവരും ഉണ്ട് ഈ കൊച്ചു പാവക്കാ കേരളത്തിൽ,,
കുലസ്ത്രീ ചമഞ്ഞു കണ്ട ഡ്രൈവർക്കും വെറക് കീറാൻ വരുന്ന തമിഴനും വരെ അടുക്കളവാതിൽ തുറന്നു കൊടുത്ത് കഴപ്പ് തീർക്കുന്നവർ ഉള്ള നാട്ടിൽ,, സ്വന്തം കെട്ട്യോനേം കുഞ്ഞിനേയും വരെ കാമക്കൂത്താടാൻ ഒരു ദയയും ഇല്ലാതെ വെട്ടി നുറുക്കാൻ മടി കാണിക്കാത്ത വൈകൃതങ്ങൾ നിറഞ്ഞ പെൺ മനസ്സുകൾ നിറഞ്ഞ നാട്ടിൽ,,,, പതിമൂന്നു വയസ്സ് മാത്രമുള്ള പെണ്ണ്പറയുന്നു അവളെ എട്ടുപേര് സഹപാഠികൾ പീഡിപ്പിച്ചു വെന്ന്,,, പിന്നീട് വാർത്തകളിൽ നിറയുന്നത്,,, അതു ഫേക്ക് ആയിരുന്നു വെന്ന്🙄… രണ്ടു ആൺകുട്ടികളും ഒരു പെണ്ണും കൂടി കുറേ ദിവസം കാടു കേറി ടെൻറ്റും കെട്ടി നടന്നു,, അതു ചിലപ്പോൾ കർക്കിടക കഞ്ഞി ഉണ്ടാക്കാനുള്ള മരുന്ന് തേടി പോയതാവും,, ല്ലേ,,,,
പാർക്കിൽ കുടക്കീഴിൽ ഓടുന്ന ബസ്സിൽ, ഒരു മരം കിട്ടിയാൽ അതിന്റെ ചോട്ടിൽ അങ്ങനെ ഒരു വാഴ നാരിന്റെ മറവിൽ പോലും കാമം തീർക്കാൻ നോക്കുന്ന ഇണകൾ,,,ഇപ്പോൾ കൂടുതലും പെൺകുട്ടികൾ ആണ് പരിസരം പോലും ശ്രദ്ധിക്കാതെ തോളിൽ കേറുന്നത്,,
ഈ അറയ്ക്കൽ കൊച്ച് അതിന്റെ സ്വന്തം അഭിപ്രായം ഒന്ന് പറഞ്ഞു പോയതിനു ഇതിനും മാത്രം എന്തു തേങ്ങയാ താഴെ പോയത്…
എന്തും തുറന്നു പറയാനുള്ള,,,,, എങ്ങനെ വേണമെങ്കിലും നടക്കാം,, എന്നൊക്കെയുള്ള കാര്യങ്ങളിൽ ഇപ്പോഴുള്ള കുട്ടികൾക്ക് ഈ സ്വാതന്ത്ര്യം കൊടുത്തത് ആരാണ്,,സത്യത്തിൽ ആരാണ് കുറ്റക്കാർ,,അപ്പോൾ തീർച്ചയായും ഇതൊക്കെ കേൾക്കേണ്ടി വരും…
സെക്സ് തോന്നാത്തവർ അതിനു മെനക്കെടാതിരിക്കുന്നതാണ് നല്ലത്,, കാരണം നിങ്ങളുടെ പാർട്ണർക്ക് നിങ്ങളോട് അകൽച്ച ഉണ്ടാകും… മുട്ടി നിൽക്കുന്ന പെണ്ണുങ്ങൾ ഉണ്ടെങ്കിൽ അവർ എത്രയും വേഗം പ്രായപൂർത്തിയായ ആരെയെങ്കിലും കണ്ടു പിടിക്കുക,, കുട്ടികളെ ദയവു ചെയ്യ്തു വെറുതെ വിടണം,,,
ആണുങ്ങൾക്ക് പിന്നെ ഇതൊക്കെ ജന്മനാ അങ്ങനെ തന്നെ ആണല്ലോ… അവര് പോളിഗാമികൾ ആണെന്നോ മറ്റോ ഇടക്കിടെ പറഞ്ഞു വെക്കാറുമുണ്ട്,, ആയിക്കോട്ടെ,, ആണായാലും പെണ്ണായാലും തോന്നിയാൽ വേഗം ശമിപ്പിച്ചോളുക,, കാരണം, ഇതൊക്കെ അടക്കി വെച്ചാൽ ക്രിമിനൽ മൈന്റ് ഉണ്ടാകാൻ ചാൻസുണ്ട്,, അപ്പോൾ അറക്കൽ റാണിയുടെ പടയോട്ടം തുടരട്ടെ,,,
അവള് പറയുന്ന കേട്ട് മുറവിളി കൂട്ടാൻ ഇരിക്കുന്ന സേച്ചിമാരുടെ തെറി വിളിയും തുടരട്ടെ,, ആരും പതിവ്രത ആണെന്ന് തെളിയിക്കാൻ തീയിലൊന്നും ചാടിയേക്കരുതേ,,🙄

