ഹൃദയ നൊമ്പരങ്ങൾ
ഇതൾ വിരിയും നേരം
മാരിക്കാർമുകിലുകൾ
പെയ്തൊഴിയുന്നു.
ഓർമ്മകൾ മേയും
താഴ്‌വരയിൽ
ജലകണങ്ങൾ ഒത്തുകൂടി
നിറഞ്ഞൊഴുകും
കുഞ്ഞരു വികളെ
നിങ്ങളറിയുന്നുവോ
എൻ്റെ ഹൃദയവേദന.?
മധുരമുള്ളൊരോർമ്മകൾ
വിടചൊല്ലി
പിരിഞ്ഞ കാലം
മലരുകൾ കൊഴിഞ്ഞ
മനസ്സുമായ്
ഞാനലയും തീരങ്ങളിൽ
ചിത്രശലഭങ്ങളൊന്നുമേ
മധു തേടി വന്നില്ല.
മഴവില്ലിൻ ഏഴുനിറങ്ങളും
മാഞ്ഞു പോയീ സന്ധ്യയിൽ
അലകളിരമ്പും
കടലായ് മാറുമെൻ ഹൃദയം.
മൺമറഞ്ഞൊരു
വസന്തകാലം ഇനിയും
പരിമളം പരത്തി വരുമോ.?
ഈശ്രാവണ പുലരിയിൽ
പ്രാർത്ഥനയോടെ
കാത്തിരിക്കാം ഞാൻ.
ഒരിക്കൽ കൂടി
എൻ്റെ തിരുമുറ്റത്തൊരു
അത്തപൂക്കളം
തീർക്കുവാനൊരു മോഹം
ഉള്ളിൽ തളിരിട്ടമോഹം……!

By ivayana

Leave a Reply

Your email address will not be published. Required fields are marked *