തട്ടത്തിലൊളിപ്പിച്ച
ചാട്ടുളിക്കണ്ണുകളിൽ
സുറുമയിതെഴുതിയതാരാണ്
തത്തിക്കളിക്കുന്ന
തത്തമ്മച്ചുണ്ടുകളിൽ
ഗസലിന്റെ ശീലുകൾ പകർന്നതാര്
വാഴക്കൂമ്പഴകുള്ള
ചേലൊത്ത കൈകളിൽ
മൈലാഞ്ചിയണിയിച്ചു തന്നതാര്
പത്തരമാറ്റുള്ള
പാലക്കാമാല നിൻ
മണിമാറിൽ ചന്തത്തിലണിഞ്ഞതാര്
ഇടയ്ക്കിടെ തുടിക്കുന്ന
ഖൽബിനകത്തൊരു
മണിയറ ഒരുക്കിയതാർക്കായിരുന്നു
അത്തറും പൂശി നിൻ
മണിമാരനണയുമ്പോൾ
മൊഞ്ചത്തി നീ തട്ടം മറയ്ക്കുകില്ലേ
നാണത്താൽ കവിൾത്തടം
തുടുക്കുകില്ലേ…….?

മോഹനൻ താഴത്തേതിൽ

By ivayana