അന്ന്;
ആദിമ മനുഷ്യൻ
യുദ്ധം ചെയ്തത്
വിശപ്പിനായിരുന്നു
ഒറ്റയാൾ യുദ്ധം
കാട്ടുമൃഗങ്ങളായിരുന്നു
ശത്രുക്കൾ
പല്ലും നഖവുമായിരുന്നു
ആയുധങ്ങൾ.
ഇന്നലെ;
മനുഷ്യർ യുദ്ധം ചെയ്തത്
മണ്ണിനും പെണ്ണിനും വേണ്ടി
ധർമ്മാധർമ്മ പോരാട്ടമായിരുന്നു
ദേവന്മാരസുരൻമാർ
തമ്മിലായിരുന്നു യുദ്ധം
അമ്പും വില്ലും വാളും
കുന്തവുമായിരുന്നു
ആയുധങ്ങൾ
ഇന്ന്;
ആധുനിക മനുഷ്യൻ
യുദ്ധം ചെയ്യുന്നത്
ഭീകരതയ്ക്കെതിരെയും
ആയുധക്കച്ചവടത്തിനും
പ്രകൃതി സമ്പത്തിനും
മനോവിഭ്രാന്തിയാണ്
യുദ്ധത്തിനു നിദാനം.
ഉഗ്രസ്ഫോടനത്തിൽ
ഭൂമി പിളർക്കുന്ന
വിവിധ മിസൈലുകൾ
അണ്വായുധങ്ങൾ തുടങ്ങി
മാരകായുധങ്ങൾ.
നാളെ;
ജോലികൂലിയില്ലാതെ
മനുഷ്യർ വീടുകളിൽ
മരുന്നുകൾ മാത്രം
ഭക്ഷിച്ചു ജീവിക്കേ
എഐ റോബോട്ടുകൾ
മനുഷ്യരുടെ റോൾ ഏറ്റെടുത്തു
ഒരു പുതിയ ലോകം സൃഷ്ടിക്കും
സാങ്കേതികവിദ്യയുടെ
അത്യത്ഭുത ലോകം
അവരും അതിഭീകര
യുദ്ധമുറകൾ സ്വീകരിക്കും
പ്രവചനാതീതവും
സർവനാശകവുമായ യുദ്ധം
കൊല്ലപ്പെടുന്നത്
ഈ സുന്ദരമായ ഭൂമിയും

ഷാജി പേടികുളം

By ivayana

Leave a Reply

Your email address will not be published. Required fields are marked *