മാനവന്നുള്ളിലും മണ്ണിലും വിണ്ണിലും
മന്നാകെയും ജീവജാലത്തിനുള്ളിലും
പിന്നെനാംകാണുന്ന വസ്തുവിലൊക്കെയും
മന്നിൽ നാം കാണാത്ത തെന്തുണ്ടവയിലും
ഒന്നുണ്ടതെൻ്റെ ഹൃദയത്തിനുള്ളിലും
മിന്നുന്ന ശക്തിചൈതന്യം പരംപൊരുൾ!
ദേവിയായി ദേവനായി വൈവിധ്യ രൂപമായി
ആവിയായി രൂപ മൊട്ടി ല്ലാത്തപോലെയും
മേവുന്നൊരോങ്കാരമേ സ്നേഹഭാവമായി
മേവുന്നു മർത്യ മനസ്സിലോരോന്നിലും
ഏകാഗ്രമേതിലോ, ദീപനാളത്തിലോ,
മൂകമായി മിന്നും ഹൃദയത്തിനുള്ളിലോ
ധ്യാനിക്കണം അൽപനേരമനുദിനം
മൗനമായി, ദീപ്തമാക്കീ ടാനറിവിനെ.
ഇത്രയും മാത്രം രഹസ്യമുള്ളൂ അതിൻ
ചിത്രം വിചിത്രം പലരും പലതെന്ന
മട്ടിൽപറഞ്ഞുപലവിധമെങ്കിലും
സ്പഷ്ടമായി വിശ്വരൂപത്തെ ദർശിക്കണം
നേരിലെന്തും ഏതു നേരവും സംഭവി
ച്ചാരുമറിഞ്ഞും അറിയാതെയും കണ്ടു
നേരു പഠിക്കാനുതകു ന്നൊരീമഹ-
ത്തായപ്രപഞ്ചം-അതാ ണെൻ്റെ ഈശ്വരൻ!
പാരാകെ വ്യാപിക്കണം ഭാരതത്തിൻ്റെ
നേരായ യോഗമാർഗ്ഗം സുഖം കൈവരാൻ!
യോഗദിന ആശംസകളോടെ,…

സി.മുരളീധരൻ

By ivayana

One thought on “ദർശനം”
  1. Thank you very much for accepting my poem and reproducing beautifully. Best wishes.

Comments are closed.