ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

പൗർണ്ണമി ചന്ദ്രികമാഞ്ഞുപോയി
കാർക്കോടകവിഷം തീണ്ടിയ രാവിന്ന്
നിശയുടെ മുഖം മറച്ച് പെയ്തിറങ്ങി
നനയുന്ന നിനവിൻ്റെ നീറുന്ന നോവിൽ
നനവാർന്ന ഭൂമി തൻ ആത്മാവിനുള്ളിൽ
മൺചീവിടുകൾ വാവിട്ടു കരഞ്ഞു
കൺതടങ്ങളിൽ കണ്ണുനീർ
ഒഴുകാതെ ചിതറി നിന്നു
പേമാരിയിൽ പൊഴിഞ്ഞ പെരുംതുള്ളിയെ
മധുവായി നുകർന്നു മദിച്ച വൈരമുള്ളിലെ
ഇളം നാമ്പുകൾ കാരിരുമ്പായി വളർന്നു
കരളിൽ പകയുടെ കനലെരിയിച്ചു കാട്ടുതീ പടർത്തി
ദളങ്ങൾ വിടരാത്ത കുഞ്ഞു മുകുളങ്ങളിൽ
നഞ്ഞു പുരട്ടി നാവൂറ് പാടിയുണർത്തി
കനിവിൻ്റെ നേത്രങ്ങളിൽ പകനുരഞ്ഞു
കോപാഗ്നിയിൽതിളങ്ങും നഖമുനകളിൽ
സ്നേഹ പക്ഷികൾ ജീവശ്വാസത്തിനായ് പിടഞ്ഞു
ശോകത്തിൻനിഴലൊഴുകും നദിക്കരയിൽ
പാഷാണം പുരണ്ട കൈയ്യിലെ ബലിച്ചോറുകാൺകെ
മോക്ഷം മറന്നൊരുമൺകൂന അടർന്നു വീണു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *