രചന : N. K ചാരു ✍️
ചിലപ്പോൾ
നിലാവിനെ കാണുമ്പോൾ
നക്ഷത്രങ്ങളെ പരതുമ്പോൾ
ചെറുതായി
വളരെ ചെറുതായി
പകർത്താറുണ്ട് ചില വരികൾ.
അങ്ങനെ തോന്നാറുണ്ടെനിക്ക്,
എന്നിലലിയാൻ മാത്രം കൊതിച്ചു
വരുന്ന
മഴത്തുള്ളികളുണ്ടിവിടെയെന്ന് !
എന്നെ മാത്രം തഴുകാനായി
അലയുന്ന കാറ്റുമുണ്ടിവിടെയെന്ന് !
ചെറുതാണ് എഴുതുന്നത്.
വളരെ കുറഞ്ഞത്.
എങ്കിലും
എഴുതിയെഴുതി ഒരു
നക്ഷത്രമാകാൻ ആശയുണ്ട്.
അപ്പോഴാകാശത്തെ നക്ഷത്രം
എന്നെ നോക്കി ചിരിക്കും.
എന്നിട്ട് ……?
ഒരു തണുത്ത കാറ്റ് വന്ന്
തൊടുന്നത് വരെയുള്ളൂയീ
ഭൂമിയിലെ നക്ഷത്രങ്ങളെന്ന്
പറഞ്ഞ് എന്നെ നോക്കി ചിരിക്കും.
