എല്ലാ ബന്ധങ്ങളും
ഊഷ്മളതയുള്ളതായിരിക്കില്ല.. 🥰
നമ്മളിലേക്ക് എത്തുന്ന
ചില ബന്ധങ്ങൾക്ക്‌
ഒരു നിയന്ത്രണ രേഖ
ഉണ്ടായിരിക്കുന്നത്
നല്ലതാണ്…
നല്ലതെന്നു കരുതി
നമ്മൾ ചേർത്തു നിർത്തുന്ന
ചില ബന്ധങ്ങൾ അതിര്
കടക്കുമ്പോൾ നമുക്ക്
വല്ലാത്ത വിഷമവും
ബുദ്ധിമുട്ടും മാനസിക
പ്രയാസങ്ങളുമൊക്കെ
ഉണ്ടാകാറുണ്ട്….
ആ സമയങ്ങളിൽ
നമ്മൾ അവരെ
വഴക്ക് പറയുമ്പോഴും
കുറ്റപ്പെടുത്തുമ്പോഴും
നമ്മൾ ഒന്ന്
ഓർക്കേണ്ടതുണ്ട്
അതിനുള്ള സാഹചര്യം
സന്ദർഭങ്ങളുമൊക്കെ
ആരാണ് ഒരുക്കി
കൊടുത്തുതെന്ന്…?
അതുകൊണ്ട്
നമ്മളിലേക്ക് എത്തുന്ന
ഏതൊര് ബന്ധം
ആയാലും നല്ലതാണെങ്കിൽ
മാത്രമേ നമ്മളിലേക്ക്
ചേർത്തുനിർത്താവു
അല്ലാത്തത് ഒരു കൈ അകലം
ദൂരത്തിൽ മാറ്റി
നിർത്തുന്നതായിരിക്കും നല്ലത്
അമിത സ്വാതന്ത്ര്യം നമ്മൾ
ആർക്ക്‌ നൽക്കുന്നുവോ
അവരൊക്കെ തലയിൽ
കയറിയിരുന്നു, നിരങ്ങിയ
ചരിത്രമേ ഉണ്ടായിട്ടുള്ളൂ
അതുകൊണ്ട്
തലയിൽ കയറാനുള്ള
അവസരം ആരും
ആർക്കും ഒരുക്കി
കൊടുക്കാതിരിക്കുക…😊
ഒരാഴ്ച മുമ്പ് നടന്ന എന്റെ
ഒരു അനുഭവത്തിന്റെ
വെളിച്ചത്തിലുള്ള
ഒരു എഴുത്ത്.. 😊🌹🙏


കവിതകളുടെ കൂട്ടുകാരി

കൃഷ്ണപ്രിയ

By ivayana

Leave a Reply

Your email address will not be published. Required fields are marked *