രചന : ജോസഫ് മഞ്ഞപ്ര ✍️.
പുസ്തകത്താളിനുള്ളിലെ
മയിൽപീലി തുണ്ടുകൾ
പെറ്റു പെരുകിയോയെന്ന്
കൗതുകത്തോടെ നോക്കി
കാത്തിരുന്ന കൗമാരം.
പള്ളിക്കൂടത്തിലേക്കുള്ള യാത്രയിൽ,
വാക്കുപൊട്ടിയ സ്ലേറ്റിലെയ ക്ഷരങ്ങൾ,
മായ്ക്കാൻ മഷിത്തണ്ട് തേടിയലഞ്ഞ കൗമാരം,
കുട്ടി ഫ്രോക്കിന്റെ കീശയിലെ
നാരങ്ങാ മിട്ടായി തീർന്നുവോയെന്ന്
വേപഥു പൂണ്ട കൗമാരം.
അച്ഛനോ, അമ്മയോ
ഉച്ചത്തിലുരിയാടിയാൽ
പെട്ടെന്ന് വാടുന്ന കൗമാരം.
തൊടിയിലെ ചെടികളെ
സാകൂതം നോക്കി ഓമനിച്ചിരുന്നകൗമാരം
തൊട്ടാൽ വാടുന്ന ചെടിയെ തൊട്ടു
വിളിച്ചു “ഹേയ് തൊട്ടാവാടി *
കൗമാരം എന്നും, എന്നെന്നും
ഓർമ്മയിൽ ഒരു “തൊട്ടാവാടി –

