അരങ്ങിൽ ഞാൻ അർജുനൻ
ആത്മാവിൽ ഞാൻ കുരു ക്ഷേത്രം
അണിയറയിൽ ഒരുങ്ങിനിൽക്കുന്ന
യുദ്ധ ഭൂമിയിൽ ശഖ്,ചക്രങ്ങൾ
തമ്മിലുരസ്സി ശബ്ദമുഖരിതം.
പേപിടിച്ച രാജ്യരക്ഷാകർത്താക്കൾ
പോരടിക്കുന്ന ഗദാ,പങ്കജങ്ങളിൽ
നേരിന്റെ നിറയൊഴിക്കുവാൻ
കുരുക്ഷേത്ര ഭൂമിയാമെന്റെ ചിന്തകൾ
അന്ത്യയാമത്തിലെ ഇരുട്ടിൽ തപ്പിനടക്കുന്നു.
തോറ്റുപോകുന്നത് അവിടവിടെ ഒറ്റയ്ക്ക്
നിൽക്കുന്ന ബുദ്ധിശൂന്യതയുടെ മുറിപ്പാടിൽ
കൗരവരും പാണ്ഡവരും വെറും കാഴ്ചകക്കാർ
കാലം കണക്കു ചോദിക്കുന്ന ശരശയ്യയിൽ ഇനി,
യാർക്കാണ് ഉറക്കമില്ലാത്ത രാത്രികൾ.
ചാരകണ്ണുകളുടെ ഗീതോപദേശം കേൾക്കാതേ
സ്വന്തം പറ്റിലെഴുതി മാത്രം വെക്കുമ്പോൾ
ആരാണ് കൃഷ്ണൻ ആരാണ് ദുര്യോധനൻ
മർക്കടന്മാരുടെ മാറ് തകർക്കുന്ന ഭീമൻ
ഇന്നും ഉത്തമനായ യുദ്ധപോരാളിയോ..
വെറിപിടിച്ച അഭിനവ രാജാക്കന്മാർ
യുദ്ധ പുരകൾക്ക് തീ കൊളുത്തുമ്പോൾ.
അരക്കില്ലത്തിൽ വെന്തുമരിക്കുന്നത്
അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ അരചന്മാർ
മാത്രമാണെന്നിനിയെപ്പോൾ തിരിച്ചറിയും.
ചിന്നി ചിതറിയ രക്തക്കറകളിൽ നിറം നോക്കി
ഒപ്പുവെക്കുന്ന സമാധാനത്തിന്റെ ഉടം,ബടികൾ
ആർക്കൊക്കെ പ്രയോചനചെയ്യുമെന്നറിയില്ല
ആരുടെയൊക്കെ ജീവിതം മാറ്റിമറിക്കുമെന്ന്
എപ്പോൾ പറയാനാകുമെന്നറിയില്ല.
കറുപ്പും വെളുപ്പും കഴുതക്കോൽ കണക്കിൽ
കെട്ടി എഴുന്നള്ളിക്കുമ്പോൾ കരകാണാതുഴറും
ജീവതസത്യങ്ങൾ ചുട്ടു നീറുന്ന പൊള്ളലിൽ
മണലാരണ്യങ്ങളിൽ ഒറ്റയ്ക്കു തേങ്ങി
മരിക്കുന്നു തീ ഗോളങ്ങൾ വിഴുങ്ങി.
ലോകം കീഴ്പ്പെടുത്തുന്ന യുദ്ധങ്ങളോ
അണുവായുദ്ധങ്ങളാണോ പ്രശ്നം
അഥിനിവേഷങ്ങളാണോ പ്രശ്നം
അതോ യുദ്ധക്കെടുതിയിൽ പോരാടി_
ക്കാതെ വീണു മരിക്കുന്ന നിരാലംമ്പരോ.
ഉത്തരം കിട്ടാത്ത യുദ്ധഭൂമിയിലുഴറി
നിൽക്കുന്നു ഗീതോപദേശമില്ലാതേ
അർജ്ജുനന്മാരും അനുചരന്മാരും
സത്യം ചൊല്ലും ബൈബിളും,ഖുറാനും
അടച്ചുവെച്ച് യുദ്ധഭൂമിയിൽ ഇരുട്ടിൽ
തപ്പി നടക്കുന്നത് ആരൊക്കെയാണ്
ഏത് രാജ്യത്തിനു വേണ്ടി
ഏത് രാജാവിനു വേണ്ടി…

By ivayana