എന്റെ പ്രാണന്റെ പ്രാണനാം വസന്തമേ. .
എനിക്കനുരക്തയാകണം നിന്നിൽ. ….
മഴസ്പർശമേൽക്കാതെ. …
പ്രിയതേ നമുക്കാലിംഗനബദ്ധരാകുവാനാകുമോ ..
കാലംതെറ്റിയ പ്രണയഋതുവിൽ ഒരു
മഴപെയ്യുമോ കുളിരേകിടനായ്?…
സൂര്യപുടം ചെയ്തൊരുടലിൽ
മഹാവ്യാധികൾ…
വിയർപ്പിന്റെ ദുർഗന്ധവമനം…
ഒരിറ്റു നീരിനായികേഴുന്ന …
പക്ഷിമൃഗാദികൾ തൊണ്ടവരണ്ടു
വിജനതയിൽ ചത്തൊടുങ്ങി…
ചീഞ്ഞമാംസത്തെ കൊത്തിവലിക്കുന്നു കഴുകന്മാർ……
ഗ്രീഷ്മതാപത്തിൻ ആഘാതത്താൽ
പരിസ്ഥിതി മാറിമറിഞ്ഞു…
മാറ്മുറിഞ്ഞു….
ഉരുകിയൂറും ചുടുരക്തവുമായി സർവംസഹ
ശാപശിലപോൽ തറഞ്ഞു..
ദാഹിച്ചു വായ്പിളർന്ന് ധരിത്രി…
പുകമഴയിൽ പുണർന്നു തളർന്നു
ശ്വാസമില്ലാതെ മോഹലസ്യപ്പെട്ടു നമ്മൾ ….
ഗ്രീഷ്മമേ ..നീയെൻ
ഹിമാലയസാനുവിൻ മഞ്ഞുരുക്കി…
സൂരജ്യയും സൂര്യതനയയും കരകവിഞ്ഞൊഴുകുന്നു …
ജൈവഇന്ധനം കത്തിവമിച്ചൊരാ ..
ഹരിതഗൃഹവാതകമെത്തിയെൻ
ഭൗമോപരിതലം മലിനമായി പ്രിയേ ….
ആഗോളതാപനത്തിലാണ് ഞാൻ
നമുക്കിടയിലെ മൗനംമുറിക്കണം…
പ്രണയദാഹംതീർക്കണം ആർത്തുപെയ്യണം…
കാത്തിരുന്നു കനൽലെരിയുന്നു പ്രിയതെ …
നമ്മുടെ പ്രണയംപൂത്ത ദ്വീപുകൾ മുങ്ങിപ്പോകുമോ…
നാം പവിഴംപരതിപ്പോയ
സമുദ്രത്തിൻ രക്തചക്രമണം നിലയ്ക്കുമോ…
സൂര്യകാന്തം കത്തിജ്വലിക്കുന്നു….
മഴമേഘസഞ്ചാരം നിലയ്ക്കുമോ?…
നിലച്ചാൽ നമെങ്ങിനെ വിത്തുവിതക്കും?….
ഭൂപാലനം സാധ്യമാക്കാം പ്രിയതെ നമുക്കൊന്നായി…
വനവൽക്കരണം നടത്തി…
പൂവുംഫലങ്ങളും നുകർന്ന്
കാട്ടുചോലയിൽ നീരാടാം….
വീണ്ടും ധരണിയിൽ വസന്തംവിടർത്തി…
മഴവിൽ കൂടാരത്തിൽ..
മാണിക്യവീണ മീട്ടി…
സൗവർണ്ണ തല്പത്തിൽ
ചായുറങ്ങാം പ്രിയേ …..

By ivayana

Leave a Reply

Your email address will not be published. Required fields are marked *