പകച്ചിടാനാഘോഷപ്പെരുമയ്ക്ക്
പേരുള്ളപ്പടക്കകൂട്ടകടകളിലായി
പെരുത്തുപ്പൊട്ടും പടക്കത്തിനായി
പലരുമെത്തുന്നേറ്റം പണവുമായി.
പറന്നുയരുന്ന വാണക്കത്തലിൽ
പൊളിച്ചെഴുതുംകതിനാവെടികൾ
പെരുമ്പറ പോലെ ചീറി തെറിച്ചവ
പൂത്തിരിക്കത്തിതെളിഞ്ഞണയും.
പുഴു പോലെ പിപ്പിരിപ്പിപ്പിരിപ്പിരി
പുലമ്പുന്നോരഭിസാരിണിയെല്ലാം
പെരുവഴി തോറും പൊട്ടിച്ചിരിച്ച്
പൊട്ടിത്തെറിച്ചുകത്തിത്തളരാൻ .
പുകയുമുള്ളത്താലുറക്കെയങ്ങു
പുളിച്ചത്തെറി പറഞ്ഞെതിരിട്ടും
പൂരപ്പണിപ്പറഞ്ഞാസ്വദിച്ചാഹാ
പുളയുന്നുപ്പെടാപാടിലുമൂർന്നു.
പണത്തിനു മാത്രമായുള്ളൊരാ
പകയാർന്ന ഇഴുകിച്ചേരലിലായി
പ്രേമമില്ല കലിയാർന്നുഗ്രത മാത്രം
പച്ചയായെല്ലാം തുറന്നു കാട്ടുന്നു.
പൊട്ടിത്തെറിച്ചോരുണ്ടെവിടെയും
പടക്കം പൊട്ടിക്കുന്നു ഉപദ്രവങ്ങൾ
പിടിപ്പുകേടുണ്ടായാലയ്യോയായതു
പ്രാണനുമാപത്തായിയറുതിയാകും.
പൊന്നു പോലെ സൂക്ഷിക്കാനേറെ
പടക്കപുരയുണ്ടെവിടെയുമെന്നാൽ
പടക്കത്തിനായുള്ളമരുന്നുള്ളിടത്തിൽ
പൊട്ടിത്തെറികേൾക്കാം തീയേറ്റാൽ .
പഠിക്കണം പടക്കം കത്തിക്കാനായി
പുകച്ചൊന്നു പിടിച്ചു വാണം വിട്ടാൽ
പോകുന്നതു പാമ്പിഴയും പോൽ ചീറ്റി
പതിക്കുമതു പിഴച്ചാലോയന്ത്യമായിടാം.
പൊട്ടിത്തെറിച്ച പ്രക്ഷേപണത്താൽ
പ്രസരിച്ചതു പുക പരത്തുന്നെങ്ങും
പ്രേക്ഷകർക്കതു കണിയായിടുന്നു
പിടി വിട്ടൊരു പട്ടം പായും പോലെ.
പായുന്നാദ്യം പാവം കണക്കെപ്പതിയെ
പേരെടുത്താൽ പുളച്ചതിവേഗത്തിൽ
പെരുമാറാനറിയാത്ത പയ്യന്മാരാദ്യം
പെറുച്ചാഴിയേ കണ്ടമാന്തിച്ചിരിക്കും.
പ്രശ്നമായതു മനക്ലേശമായിത്തീരും
പ്രജ്ഞയറ്റതാം ജീവഹാനിയായിടും
പ്രളയമായതു വാർത്തയായെങ്ങും
പേരെടുത്തൊരു ദുരന്തമതിദാരുണം.
പ്രാകൃതമായൊരു കീഴ്‌വഴക്കത്തിൽ
പുലരുന്നുണ്ടതു ലഹരിയായാർത്തു
പൂരപ്പാട്ടിനൊത്തു താളം ചവിട്ടിച്ചവിട്ടി
പടക്കമുയർന്നുന്തി പൂവിരിയുന്നാഹാ.
പ്രവൃദ്ധമായ ആഘോഷങ്ങളിലായി
പ്രതാപമോടാനയേയെഴുന്നള്ളിച്ചു
പൊടിപൊടിച്ചോരുചെണ്ടമേളത്താൽ
പിന്നിലാർക്കുന്നു പ്രിയജനങ്ങളെല്ലാം.
പന്ഥാവിലായപടക്കം പൊട്ടിത്തെറിച്ചു
പേടിച്ചോടിയ ഗജവീരച്ചവിട്ടിനാലെല്ലാം
പൊലിഞ്ഞുപ്പോയിന്നുമേറെ ജീവനയ്യോ
പരാർത്ഥഭാവമില്ലാതാകുന്ന കാഴ്ചകൾ .
പുതിയ പുതിയ ദുരന്തകഥ പാട്ടായി
പൊട്ടിത്തെറിച്ചൊരു ഭീതിയാലെങ്ങും
പ്രകാശമായൊരു പടക്കധ്വനി കണ്ടാൽ
പ്രതികൂലമായവരെല്ലാം മയങ്ങാനായി.
പണ്ടുതൊട്ടിന്നുവരേയ്ക്കുമാനന്ദിച്ചു
പടക്കത്തോടേതിരേറ്റു ഭദ്രകാളിയെ
പുരാതനമായൊരൂർജ്ജജ്വാലയിൽ
പെരുമയങ്ങനെപൊട്ടിത്തെറിക്കുന്നു.

അഡ്വ: അനൂപ് കുമാർ കുറ്റൂർ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *