പഞ്ചാരപാനീയമലിയിച്ചുകുറുക്കിയ
പായസാന്നമുണ്ടങ്ങുയാർത്തിയോടെ
പ്രാണൻകളഞ്ഞുപോകുന്നിടത്തായി
പായസം ഉണ്ടോന്ന് അറിയുവാനായി.

പണ്ടുതൊട്ടേയുള്ളയാദ്യചോറൂണിൽ
പായസ്സച്ചോറുണ്ണുംഅർഭകരെല്ലാമേ
പുഞ്ചിരിച്ചുണ്ടിലെനിസ്സംഗതയിലായി
പാലമൃതതാദ്യമധുരമായേകീടുവാൻ.

പാലില്ലാഭോജനംവേണ്ടാന്നായപ്പോൾ
പാൽക്കഞ്ഞി കുടിക്കുന്നു മൂന്ന് നേരം
പണ്ടമ്മ തന്നൊരാ അരുമപ്പാലിലും
പ്രമദമായതും പാൽ രുചി തന്നല്ലോ!

പാലടയുണ്ണാനായി ബോളി വേണം
പ്രദമനാണേലോപഴവുമുടയ്ക്കേണം
പാലു ചേർക്കുന്നോരു കടലപ്പായസം
പാലിൻനിറമേറുംസേമിയാതന്നെന്നും.

പലവിധപായസ്സപ്പെരുമയിലായല്ലോ
പകരുന്ന വിഭവങ്ങൾ സമൃദ്ധമാകെ
പാചകക്കാർക്കതു പത്ഥമായീടവേ
പാചകപുരയിലെ പരിമളരാഗമായി.

പ്രാസാദമായിട്ടു അമ്പലങ്ങളിലായി
പൂജയ്ക്ക്നേദ്യമാംപായസാന്നത്തിൽ
പലചേരുവകകൾ പല പ്രകാരമായി
പ്രസിദ്ധമായതിലമ്പലപ്പുഴപ്പായസ്സം.

പാരിലാകെപായസ്സകൊതിയന്മാർ
പെരുകി പെരുകി കുടവയറുന്തുന്നു
പാകം വന്നോരു രുചിയാലടിമയായി
പെരുത്ത ചൂടിലും കുടക്കകത്താക്കും.

പത്തിടങ്ങഴിച്ചോറു വെയ്ക്കുന്നൊരാ
പലരുണ്ണുന്നസദ്യാവിഭവത്തിലായിതാ
പായസ്സമില്ലേലൊരുപ്രൗഢിയുമില്ലല്ലോ
പന്തിയിലെല്ലാവരുമാക്ഷേപിക്കാനായി.

പണസഞ്ചികളൊരുമിക്കുന്നസഭയിൽ
പായസ കൂടാരം ഒരുക്കി വച്ചീടുകിൽ
പലവിധമുള്ളാരാ പായസ്സാന്നങ്ങളോ
പെട്ടെന്ന് പെട്ടെന്ന് രുചിച്ചു തീർക്കാം.

പ്രാരബ്‌ദമേറുന്ന ജീവിതത്തിലായി
പ്രഹരമാകുന്ന പ്രതിസന്ധിയിലെല്ലാം
പായസമൊന്നങ്ങുആസ്വദിച്ചീടിലോ
പാലുപോലഴലുമലിഞ്ഞുപോകുന്നു.

പൊല് പ്പൂവ് പോലെ തെരുവിലാകെ
പായസകടകളോ ഏറെ പെരുകുന്നു
പ്രസ്താവ്യമായപത്രികായെഴുത്തിലും
പായസപ്പൊങ്ങച്ചം തുളുമ്പുന്ന കാണാം.

പ്രണയത്തിലൂറുന്നപായസരുചിയെല്ലാം
പ്രണയിനിക്കായി നുകർന്നു നല്കിൽ
പുനശ്ചിന്തയില്ലാതെയവളടിമയായി
പ്രണയപുഷ്‌പാഞ്‌ജലിയേകീടുവാൻ.

പഞ്ചാര വാക്കിലും പാദസ്വരത്തിലും
പ്രിയമുള്ള പായസം തുളുമ്പുമ്പോളോ
പാത്രത്തിലെടുത്തൊന്നാസ്വദിച്ചാലോ
പഞ്ചാമൃതമായിട്ടയ്യയ്യായ്യയ്യയ്യായ്യയ്യയ്യാ!

പിതൃബലിക്കായുള്ള തർപ്പണത്തിലും
പ്രധാനനേദ്യമായി പായസാന്നം തന്നെ
പശ്ചാത്താപമേകുന്ന വഴിപാടാകുകിൽ
പൂജ്യരെല്ലാം തന്നെ പ്രസീദരായീടുവാൻ.

പയ്യവേ പലവിധ മധുരം പ്രസിദ്ധമായി
പിറന്നാൾ ദിനത്തിലും പ്രധാനമാകെ
പിറവിയാഘോഷങ്ങളിൽകേക്കുമുറിച്ചു
പാൽപായസമേകുമ്പോൾ മധുരമൂറി.

പഴമയേറുന്നോരന്നപ്രാശനത്തിലായി
പായസ്സച്ചോറുണ്ട പൈതങ്ങളെല്ലാമേ
പുഞ്ചിരിയൂറുന്ന മുത്തണിപ്പല്ലില്ലായി
പയോധരമകരന്ദം നുകരുന്നതിശയം.

പാലുപോലുള്ള നിലാവൊഴുകുമ്പോൾ
പായസ്സാന്നംതുളുമ്പിയണയുന്നപ്പോൽ
പാലിലലിയുന്ന പ്രകൃതിയുമമലമായി
പാലാഴി പാട്ടുകൾ എങ്ങും നിറയുന്നു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *