രചന: അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍
അർക്കനേകിയയുത്സാദനത്താലെ
അനുക്ഷേപണ മലരുണരുമ്പോൾ
അപദാനകർമ്മത്താലാസിതമാകിയ
അപചിതവനവാടിയുത്സാഹമോടെ.
അനംഗരഥമേവുംവസന്തപാദത്തിൽ
അക്ഷരനൂപുരമണിക്കിലുങ്ങുമ്പോൾ
അപരാജിതാക്കാന്തിയഴകാകിടുമ്പോൾ
അഭയകന്നികൾ നിരനിരയൊക്കുന്നു.
അസിതമൊഴിയുന്ന ധൂമളമാകെയും
അവനിയിലാകെ ചെമ്പട്ടു ചാർത്തുന്നു
അരിയയാതപമുതിരുന്നൊരാവേശം
അഗമത്തിലായി ആപാദമലിയുവാൻ.
അധരപുടത്തിലാമധുവാണിയുതിർന്നു
അക്ഷരചോലകളാർത്തൊഴുകുമ്പോൾ
അഭിമതമോടെ അലിയുവാനായായിരം
അടവീമലർശ്ശിരസ്സുണരുമ്പോലാശ്ചര്യം.
അനുക്ഷണമലിയുന്ന കാറ്റിനോടായി
അനൂകൂലസല്ലാപമാർന്നിതായലർവാടി
അകതാരിലിമ്പമാർന്നാസ്വദിച്ചവരെന്നും
അത്യോത്സാഹത്താലെ ആസ്വദിക്കാൻ.
അസുക്കളിലായിച്ചേർന്നാകർണ്ണത്തിൽ
അതീവരഹസ്യങ്ങളാർത്തങ്ങോതിയും
അലയുമ്പോലനുഭവമാകുന്ന കാഴ്ചകൾ
അഴകായകഥാമൃതമായാനന്ദമോതിയും.
അവധാരണമാർന്നിണങ്ങിയസൗഹൃദം
അചഞ്ചലമൊന്നിപ്പിച്ചോരവധാനത്താൽ
അൻപിന്നായോടുന്നഴകാർന്നജാലങ്ങൾ
അവ്യയമാർന്നോരാശ്ചര്യഗർഭഗൃഹത്തിൽ .
അഭയസ്ഥാനത്തിനായി തേടി നടക്കുന്ന
അമ്മവ്രന്ദത്തിന്നരുമയായ മക്കളാൽ
അഖിലവുമാവാസയോഗ്യമാമിടമാകെ
അരുളുവാനുത്തമഗേഹമായീമണ്ഡലം.
അക്ഷരപ്പൂക്കൾ സുസ്മേരഭരിതരായി
അനുബന്ധമാക്കിയപുണ്യസങ്കേതത്തിൽ
അംഗാരിതമെല്ലാമെന്നും വായ്ക്കുവാൻ
അവലോകനത്താലാരു അടിമയാകുന്നു.
അഞ്ജലിയേകുന്നോരരുണകുമാരനോ
അനുഗ്രഹിച്ചാദരാൽ അന്തേവാസിയേ
അഭിമാനപ്പുരസ്സരമാകാന്തിയിലലിയേ
അവതാളമെല്ലാമേയൊഴിഞ്ഞകലുന്നു.
അഭിജനസൗഭാഗ്യദായകയിടമായിടം
അഭിവൃന്ദമൊന്നിച്ചഭിവൃത്തിക്കായിതാ
അക്ഷീണമിളയിലദ്ധ്വാനിക്കുമ്പോഴോ
അതിവർത്തനസംഗീതരാഗമുണരുന്നു.
അന്യരാസ്ഥാനത്തായൊന്നു നിന്നാൽ
അക്ഷരവാടിയിലാസ്വാദനത്താലുയ്യോ
അപഹരിച്ചൊന്നോടാനാഗ്രഹമുണ്ടാമേ
അവ്യയമാർന്നന്ത്യത്തിലലിയുവാനായും.
അനന്യജനിദാനകല്പിതകലാമണ്ഡപേ
അനുഗ്രഹമാർന്ന ഭദ്രനികുഞ്ചത്തിൽ
അഭിമാനപുരസ്സരം നമസ്‌കരിക്കാനായി
അധീശരായൊന്നന്ത്യം വിലയിക്കാനായും.
അപസർപ്പകരാരുമിവിടെയണഞ്ഞാലും
അപവാദത്താലെയാദ്യമികഴ്ത്തുവാൻ
അനന്തരമെല്ലാ൦ കണ്ണോടിച്ചിട്ടാശ്ചര്യം
അനുഭാവമോടിവിടെകഴിയാനാശിക്കും.
അക്ഷരവാടിയിലായുദ്യാനപാലകൻ
അംബരോദയത്തിൽ കുഴലൂതുവാൻ
അർക്കനൊഴിഞ്ഞിരുട്ടണഞ്ഞെന്നാൽ
അനുരക്തനിലാക്കാന്തി പടർന്നു കയറും.
അതിമോഹതന്ത്രികൾ മീട്ടുന്നനുകൻ
അന്ധതയൊഴിച്ചുള്ള ഗവാക്ഷത്തിൽ
അതിമൃദുദീപ്തിനിറയ്ക്കുന്നോരമലത
അഭംഗുരമാകെയുമാവർത്തനമാകും.
അക്ഷരസുരഭികൾ നർത്തനമാടുന്ന
അളീകമൊഴിഞ്ഞൊരാ വേദികയിൽ
അമരതടിനികൾ ശൈത്യമൊഴുകുന്നു
അലങ്കാരദീപികാധ്വനിയാലാശിസ്സായി.

